വടകരയില്‍ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷപ്പെടുത്തി

വടകര-അബദ്ധത്തില്‍ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി. എടച്ചേരി പുതിയങ്ങാടി- കുനിയില്‍ താഴറോഡിലെ വടക്കയില്‍ ഇസ്മയില്‍ ഹാജിയുടെ കിണറ്റിലാണ് അല്‍്പം മുമ്പ് മാസങ്ങള്‍ മാത്രം പ്രായമുള്ള ആട്ടിന്‍കുട്ടി വീണത്. ആള്‍മറയും വലയും ഉണ്ടായിരുന്നുവെങ്കിലും ചാടിക്കയറിയ ആട്ടിന്‍കുട്ടി വല ഇളകി താഴെ വീഴുകയായിരുന്നു. വടകര നിന്നും എത്തിയ ഫയര്‍ഫോഴ്‌സ് സേനാംഗങ്ങളാണ് കിണറ്റിലിറങ്ങി ആടിനെ രക്ഷപ്പെടുത്തിയത്.എ.എസ്.ടി.ഒ, കെ സതീഷ്, ടി സജീവന്‍,വി.കെ ആദര്‍ശ്, എസ്.ഡി സുദീപ്, പി.ടി.കെ സിബിഷാല്‍, പി.എം സുഭാഷ്, ഹരിഹരന്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

Latest News