കഞ്ചാവ് വില്‍പനക്കാരനായ  അന്യസംസ്ഥാന തൊഴിലാളി പിടിയില്‍

കാലടി-കാലടി പോലീസിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ മഞ്ഞപ്രയില്‍ കഞ്ചാവ് പിടികൂടി. ഒരു അന്യസംസ്ഥാന തൊഴിലാളി പിടിയില്‍. മഞ്ഞപ്ര ഗവ.ആശുപത്രി പരിസരത്ത് നിന്നുമാണ്  ഒന്നര കിലോ കഞ്ചാവ് മായി ഒഡിഷ സ്വദേശിയായ 19കാരനെ പിടികൂടിയത്. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി നാട്ടുകാര്‍ നടത്തിയ ഇടപെടലിനെ തുടര്‍ന്നാണ് പോലീസിന് പ്രതിയെ പിടികൂടാന്‍ കഴിഞ്ഞത്. മഞ്ഞപ്രയിലും പരിസര പ്രദേശങ്ങളിലും ഉള്ള സ്‌ക്കൂളുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വോഷണത്തിലാണ്  കഞ്ചാവ് വില്‍പ്പന നടത്തുന്ന പ്രതിയെ കണ്ടെത്തിയത്. പ്രതിയെ  കുടുതല്‍ അന്വേഷണത്തിന്റെ ഭാഗമായി കാലടി പോലീസ് കസ്റ്റഡിയില്‍ എടുത്തു.

Latest News