നാദാപുരത്തിനടുത്ത് തീപിടുത്തം, ആയിരക്കണക്കിന് തേങ്ങ കത്തി നശിച്ചു

നാദാപുരം-നാദാപുരത്തിനടുത്ത് കോട്ടേമ്പ്രത്ത് തീപിടുത്തം റിട്ട: അധ്യാപകന്‍ ആലക്കല്‍ ചന്ദ്രന്റെ വീടിനോട് ചേര്‍ന്ന് തേങ്ങ കൂടക്കാണ് തീ പിടിച്ചത്. നാലായിരത്തോളം  തേങ്ങകളും. തേങ്ങാ കൂടയും പൂര്‍ണ്ണമായും കത്തി നശിച്ചു. വീട്ടുകാര്‍  തേങ്ങ ഉണക്കാനായി അടിഭാഗത്ത് തീ ഇട്ടശേഷം പുറത്തു പോയിരുന്നു. ഇത് ആളിപ്പടര്‍ന്നാണ് വന്‍ അഗ്‌നിബാധ ഉണ്ടായത്. 
തീ പടരുന്നത് കണ്ട  അയല്‍ വീട്ടുകാരാണ് ആദ്യം ഓടിയെത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ സ്ഥലത്തെത്തി തീഅണക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. പിന്നീട് അഗ്‌നിശമന സേനയെ വിവരമറിയിക്കുകയും ചേലക്കാട് നിന്ന് മൂന്ന് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തി തീ അണക്കുകയുമായിരുന്നു. ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ ജാഫര്‍ സാദിക്കിന്റെ നേതൃത്വത്തില്‍ പ്രവീണ്‍കുമാര്‍, വിനോദന്‍.ടി,
ജയ്‌സല്‍. ടി.കെ, സജീഷ്. എം, ബൈജു. എം, മനോജ് കിഴക്കേക്കര,അഖില്‍ എന്‍. കെ എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.

Latest News