തൊടുപുഴ-കലുങ്കിനടിയില്‍ അവശനിലയില്‍ കണ്ടെത്തിയ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരുന്ന വണ്ണപ്പുറം കാരിക്കാട്ടുകുഴിയില്‍ ക്രിസ്റ്റി എല്‍ദോസ്(27) ആണ് മരിച്ചത്.
പുതുവത്സരദിനത്തില്‍ രാവിലെ വെള്ളെള്ള്- ഉറുമ്പുതോട് കലുങ്കിന് കീഴിലെ തോട്ടില്‍ വീണ് കിടക്കുന്ന നിലയിലാണ് യുവാവിനെ കണ്ടെത്തിയത്. വൃക്കകള്‍ തകരാറിലായതും വീഴ്ചയില്‍ ഇടുപ്പെല്ല് പൊട്ടിയതുമാണ് മരണകാരണമായതെന്ന് പോലീസ് പറഞ്ഞു. ഡിസംബര്‍ 31ന് രാത്രി ക്രിസ്റ്റിയും സുഹൃത്തും ചേര്‍ന്ന് കലുങ്കിലിരുന്ന മദ്യപിച്ചിരുന്നു. തുടര്‍ന്ന് അവിടെ കിടന്നുറങ്ങി. ഇതിനിടയില്‍ ക്രിസ്റ്റി പാലത്തില്‍ നിന്നും തോട്ടിലേക്ക് വീണുണ്ടായ അപകടമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം. യുവാവിനെ കാണാതെ വന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയില്‍ വെള്ളത്തില്‍ മുക്കാല്‍ ഭാഗത്തോളം മുങ്ങിയ നിലയിലാണ് കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഭാര്യ: റിമി. മകന്‍: എഡ്വിന്‍.






