ലിനിക്കൊപ്പം സര്‍ക്കാര്‍; മക്കള്‍ക്ക് 10 ലക്ഷം വീതം, ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി

നിപ്പാ വൈറസ് ബാധയേറ്റ് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അഞ്ചു ലക്ഷം വീതം

തിരുവനന്തപുരം- പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ രോഗികളെ ശുശ്രൂഷിക്കുന്നതിനിടെ നിപ്പാ വൈറസ് ബാധയേറ്റ് മരിച്ച നഴ്‌സി ലിനി പുതുശ്ശേരിയുടെ മക്കള്‍ക്ക് 10 ലക്ഷം രൂപ വീതം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. കേരളത്തില്‍ ജോലി ചെയ്യാന്‍ സന്നദ്ധനാണെങ്കില്‍ ഭര്‍ത്താവ് സജീഷിന് ജോലി നല്‍കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. നിപ്പാ വൈറസ് ബാധയേറ്റു മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപ വീതം നല്‍കുമെന്നും മന്ത്രി കെ കെ ഷൈലജ അറിയിച്ചു. 

രോഗിയെ പരിച്ചതു മൂലം അസുഖം വന്ന് മരിച്ച ലിനിയുടെ സേവനം ത്യാഗപൂര്‍ണമാണെന്നും അവരുടെ കുടുംബത്തോട് നമുക്ക് പ്രതിബദ്ധതയുണ്ടെന്നും മന്ത്രി പറഞ്ഞു. ലിനിയുടെ മക്കളുടെ ഭാവിക്ക് പ്രത്യേക പരിഗണ നല്‍കി കൊണ്ടാണ് സര്‍ക്കാര്‍ തീരുമാനമെന്ന് മന്ത്രി പറഞ്ഞു. കുട്ടികളുടെ ദൈനംദിന ആവശ്യങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതവും പഠനം അടക്കമുള്ള ഭാവി ആവശ്യങ്ങള്‍ക്ക് സ്ഥിര നിക്ഷേപമായി അഞ്ചു ലക്ഷം രൂപവീതവും നല്‍കാനാണു തീരുമാനമായത്.
 

Latest News