കൊച്ചിയിൽ റഷ്യൻ യൂനിവേഴ്സിറ്റി വരുന്നു

റഷ്യയിലെ വോൾഗോഗ്രാഡ് സ്റ്റേറ്റ് ടെക്നിക്കൽ യൂനിവേഴ്സിറ്റി

വിദേശ സർവകലാശാലകൾക്ക് രാജ്യത്ത് പ്രവർത്തനാനുമതി നൽകുന്നതിനെക്കുറിച്ച് ചൂടുപിടിച്ച ചർച്ചകൾ നടക്കുന്നതിനിടെ റഷ്യൻ യൂനിവേഴ്സിറ്റി കേരളത്തിൽ പ്രവർത്തനം തുടങ്ങുന്നു. റഷ്യൻ സർക്കാരിന്റെ സയൻസ് ആന്റ് ഹയർ എജ്യുക്കേഷൻ മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന മുൻനിര യൂനിവേഴ്സിറ്റിയായ വോൾഗോഗ്രാഡ് സ്റ്റേറ്റ് ടെക്നിക്കൽ യൂനിവേഴ്സിറ്റിയാണ് (വി.എസ്.ടി.യു) കേരളത്തിൽ പ്രവർത്തം തുടങ്ങുന്നത്. എമർജിംഗ് യൂറോപ്പ് ആന്റ് സെൻട്രൽ ഏഷ്യ റാങ്ക് പട്ടികയിൽ 301 നും 350 നും ഇടയിൽ സ്ഥാനമുള്ള യൂനിവേഴ്സിറ്റി 1930 ലാണ് പ്രവർത്തനം ആരംഭിച്ചത്. 
ദക്ഷിണേന്ത്യയിലെ പ്രമുഖ ആർക്കിടെക്ട് കൺസൽട്ടിംഗ് സ്ഥാപനമായ അജിത്ത് അസോസിയേറ്റ്‌സാണ് വോൾഗോഗ്രാഡ് സ്റ്റേറ്റ് ടെക്നിക്കൽ യൂനിവേഴ്സിറ്റിയെ ഇന്ത്യയിൽ എത്തിക്കുന്നത്. ഗ്രൂപ്പിന് കീഴിൽ വൈറ്റില സിൽവർ സാന്റ് ഐലന്റിൽ പ്രവർത്തിക്കുന്ന ആർക്കിടെക്ചർ കോളേജായ ഏഷ്യൻ സ്‌കൂൾ ഓഫ് ആർക്കിടെക്ചർ ആന്റ് ഡിസൈൻ ഇന്നവേഷൻസ് (ആസാദി) ആയിരിക്കും യൂനിവേഴ്സിറ്റിയുടെ ഇന്ത്യയിലെ പഠന കേന്ദ്രമെന്ന് അജിത് അസോസിയേറ്റ്സ് ചെയർമാൻ ആർക്കിടെക്റ്റ് പ്രൊഫ.ബി.ആർ.അജിതത്ത് പറഞ്ഞു.
നാളെ കൊച്ചിയിലെ റാഡിസൺ ബ്ലൂ ഹോട്ടലിൽ നടക്കുന്ന അജിത് അസോസിയേറ്റ്സിന്റെ 45 ാം സ്ഥാപക ദിനാഘോഷ ചടങ്ങിൽ വോൾഗോഗ്രാഡ് യൂനിവേഴ്സിറ്റി ചാൻസലർ നവറോട്സ്‌കി അലക്സാണ്ടർ ധാരണാപത്രം കൈമാറും. രാവിലെ 11.30 ന് ചേരുന്ന പൊതുസമ്മേളനം മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. കൗൺസിൽ ഓഫ് ആർക്കിടെക്ച്ചർ പ്രസിഡന്റ് ഹബീബ് ഖാൻ മുഖ്യ പ്രഭാഷണം നടത്തും. 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News