ഹൃദയ ശ്വാസകോശ അവയവമാറ്റ ശസ്ത്രക്രിയകൾക്ക് ഉന്നത നിലവാരം ഉറപ്പു വരുത്തുവാനായി ധാരണാപത്രം ഒപ്പുവച്ച് കൊച്ചി ആസ്റ്റർ മെഡ്‌സിറ്റിയും ചെന്നൈ കാവേരി ഹോസ്പിറ്റലും. ഇതുവഴി ഹൃദയ ശ്വാസകോശ അവയവമാറ്റ ശസ്ത്രക്രിയകൾ നടത്തുവാൻ ആസ്റ്റർ മെഡ്‌സിറ്റിയുടെ അത്യാധുനിക സൗകര്യങ്ങളോടൊപ്പം കാവേരി ഹോസ്പിറ്റലിലെ വിദഗ്ധ ക്ലിനിക്കൽ ടീമിന്റെ സഹകരണവും ലഭ്യമാകും.
പൂർണമായ അവയവ ദാനത്തിലൂടെ 8 പേരുടെ ജീവൻ വരെ രക്ഷിക്കാനാകും. ഈ അവബോധം ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുകയും അവയവ ദാനത്തെ ചുറ്റിപ്പറ്റിയുള്ള മിഥ്യാധാരണകൾ ഇല്ലാതാക്കുകയുമാണ് തങ്ങളുടെ ലക്ഷ്യമെന്ന് ആസ്റ്റർ ഹോസ്പിറ്റൽസ് കേരള ആന്റ് തമിഴ്‌നാട് റീജണൽ ഡയറക്ടർ ഫർഹാൻ യാസീൻ പറഞ്ഞു. ഇന്ത്യയിൽ അവയമാറ്റ ശസ്ത്രക്രിയകൾ ജനശ്രദ്ധയാകർഷിച്ചു വരികയാണെങ്കിലും ഹൃദയം, ശ്വാസകോശം എന്നിവയുടെ ശസ്ത്രക്രിയകൾക്ക് ഇപ്പോഴും പിന്നിലാണെന്ന് ചെന്നൈ കാവേരി ഹോസ്പിറ്റൽ സഹസ്ഥാപകനും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ അരവിന്ദൻ സെൽവരാജ് അഭിപ്രായപ്പെട്ടു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾ അവയവ ദാനത്തിന് സന്നദ്ധരാകാത്തതും ആശുപത്രികളിലെ യോഗ്യതയുള്ള സർജന്മാരുടെ ലഭ്യതക്കുറവും സങ്കീർണ ശസ്ത്രക്രിയകൾ നടത്താനുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവുമാണ് ഇത്തരം ശസ്ത്രക്രിയകൾ കുറയുന്നതിനു കാരണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇരു ആശുപത്രികളുടെയും മറ്റു മേധാവികളും ധാരണാപത്രം കൈമാറുന്ന വേളയിൽ സന്നിഹിതരായിരുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)






