കേരളത്തിലെ ആദ്യ കിഡ്‌സ് ഫാഷൻ എക്‌സ്‌പോയായ പെപ്പർ കിഡ് –ഐ.എഫ്.എഫ് കിഡ്‌സ് ഫാഷൻ എക്‌സ്‌പോ നെടുമ്പാശ്ശേരി സിയാൽ കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ചു. കല്യാൺ സിൽക്‌സ് ചെയർമാനും കെ.ടി.ജി.എ സംസ്ഥാന പ്രസിഡന്റുമായ ടി.എസ്. പട്ടാഭിരാമൻ ഉദ്ഘാടനം ചെയ്തു. വ്യാപാര മേഖലയിൽ കേരളം ഉണർവിന്റെ പാതയിലാണെന്നും ഇത്തരം ട്രേഡ് ഫെയറുകൾ വ്യാപാര, വാണിജ്യ മേഖലക്ക് മുതൽകൂട്ടാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ഗാർമെന്റ് പാർക്ക് സ്ഥാപിക്കണമെന്ന് പട്ടാഭിരാമൻ ആവശ്യപ്പെട്ടു. കെ.ടി.ജി.എ വർക്കിങ് പ്രസിഡന്റ് മുജീബ് ഫാമിലി മുഖ്യാതിഥിയായിരുന്നു.
കേരളത്തിനകത്ത് നിന്നും ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്നുമായി നൂറോളം ബ്രാൻഡഡ് വസ്ത്ര സ്ഥാപനങ്ങൾ എക്‌സ്‌പോയിൽ പങ്കെടുത്തു.
ഐ.എഫ്.എഫ് ചെയർമാൻ സമീർ മൂപ്പൻ, വൈസ് ചെയർമാൻ സാദിഖ്, കൺവീനർ ഷാനവാസ്, ശനീർ വേദിക എന്നിവർ പങ്കെടുത്തു. കേരളത്തിൽ നിന്നുള്ള ബ്രാൻഡുകളായ പോപ്പീസ്, ഡെറിക്മാർക്ക്, സ്‌കൈ കിഡ്‌സ്, കൊൽക്കത്തയിൽ നിന്നെത്തിയ ട്രോഫി ഹൗസ്, ഫോർ കിഡ്‌സ്, ബേബി ഫാബ് തുടങ്ങിയ ബ്രാൻഡുകൾ പ്രദർശനത്തിൽ പങ്കെടുത്തവയിൽ ഉൾപ്പെടും. എക്‌സ്‌പോയുടെ ഭാഗമായി കിഡ്‌സ് ഫാഷൻ ഷോയും നടന്നു. അവാർഡ് നിശയിൽ സാനിയ ഇയ്യപ്പൻ, സണ്ണി വെയ്ൻ എന്നിവർ അവാർഡുകൾ സമ്മാനിച്ചു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)






