മലയാളി പെണ്‍കുട്ടി ജിദ്ദ ആശുപത്രിയില്‍ മരിച്ചു

ജിദ്ദ- പനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന എട്ടു വയസ്സുകാരി മരിച്ചു. മലപ്പുറം കൂട്ടിലങ്ങാടി വള്ളിക്കപ്പറ്റ  പൂഴിക്കുന്ന് സ്വദേശി കളത്തിങ്ങല്‍ യൂനുസ് അലി- നിഷ്മ ദമ്പതികളുടെ റിസ ഖദീജയാണ് ജിദ്ദയിലെ സ്വകാര്യആശുപത്രിയില്‍ മരിച്ചത്.
പനിയും ഛര്‍ദിയും തലവേദനയും അനുഭവപ്പെട്ട പെണ്‍കുട്ടിക്ക് സ്‌കാനിംഗില്‍ തല്ലച്ചോറില്‍ രക്തസ്രാവം കണ്ടെത്തിയിരുന്നു. വെന്റിലെറ്ററില്‍ പ്രവേശിപ്പിച്ച കുട്ടി ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചത്.  
നടപടിക്രമങ്ങള്‍  പൂര്‍ത്തിയാക്കി  മയ്യിത്ത് ഇന്ന് ഉച്ചക്ക് ഫൈസലിയ്യ മഖ്ബറയില്‍ മറവു ചെയ്യുമെന്ന് ജിദ്ദ കെഎംസിസി വെല്‍ഫെയര്‍ വിങ് അറിയിച്ചു.

 

Latest News