വായില്‍ നിന്ന് രക്തസ്രാവം,  വിമാനത്തില്‍ യാത്രക്കാരന്‍ മരിച്ചു 

ഇന്‍ഡോര്‍-വിമാനയാത്രയ്ക്കിടെ വായില്‍ രക്തസ്രാവം ഉണ്ടായതിനെത്തുടര്‍ന്ന് അറുപതുകാരന്‍ മരിച്ചു. മധുരയില്‍ നിന്ന് ദല്‍ഹിയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരനായ അതുല്‍ ഗുപ്തയാണ് മരിച്ചത്. രക്തസ്രാവത്തെ തുടര്‍ന്ന് അതുല്‍ ഗുപ്തയുടെ ആരോഗ്യനില വഷളായതോടെ വിമാനം ഇന്‍ഡോര്‍ വിമാനത്താവളത്തില്‍ എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തി.  വിമാനത്താവളത്തിനടുത്തുള്ള ആശുപത്രിയിലേക്ക് ഉടന്‍ മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയില്‍ എത്തിയപ്പോഴേക്കും അതുല്‍ മരിച്ചിരുന്നുവെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഹൃദ്രോഗത്തിനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനും പ്രമേഹത്തിനും നേരത്തേ ചികിത്സ തേടിയിരുന്ന വ്യക്തിയാണ് അതുല്‍ എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നതായി  വിമാനത്താവള ഡയറക്ടര്‍ പറഞ്ഞു. ദല്‍ഹിക്കടുത്ത നോയിഡ സ്വദേശിയാണ് അതുല്‍. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറുമെന്ന് പോലീസ് ഓഫീസര്‍ അറിയിച്ചു.            

Latest News