Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഏറ്റവും സ്വാധീനമുള്ളവരുടെ പട്ടികയിൽ കിരീടാവകാശിയും

*മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ എട്ടാമത്
*നരേന്ദ്ര മോഡി ഒമ്പതാമത്

റിയാദ്- ലോകത്ത് ഏറ്റവും സ്വാധീനമുള്ള വ്യക്തികളുടെ പട്ടികയിൽ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും. അമേരിക്കയിലെ ഫോബ്‌സ് മാസിക തയാറാക്കിയ പട്ടികയിൽ കിരീടാവകാശി എട്ടാം സ്ഥാനത്താണ്. ഒന്നാം സ്ഥാനത്ത് ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങും, രണ്ടാം സ്ഥാനത്ത് റഷ്യൻ പ്രസിഡന്റ് വഌഡ്മിർ പുട്ടിനും, മൂന്നാം സ്ഥാനത്ത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമാണ്. സ്വാധീനിക്കുന്ന ആളുകളുടെ എണ്ണം, ഓരോരുത്തരും കൈകാര്യം ചെയ്യുന്ന ആസ്തികളുടെയും വിഭവങ്ങളുടെയും മൂല്യം, ഓരോ വ്യക്തിയുടെയും വ്യത്യസ്ത സ്വാധീന തലങ്ങൾ, അധികാരങ്ങൾ എത്രമാത്രം പ്രയോജനപ്പെടുത്തുന്നു എന്നീ നാലു ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് ഏറ്റവും സ്വാധീനമുള്ള വ്യക്തികളുടെ പട്ടിക ഫോബ്‌സ് തയാറാക്കിയത്. 
പട്ടികയിൽ നാലാം സ്ഥാനത്ത് ജർമൻ ചാൻസലർ ആംഗല മെർക്കലും അഞ്ചാം സ്ഥാനത്ത് ആമസോൺ സ്ഥാപകൻ ജെഫ് ബെസോസും ആറാം സ്ഥാനത്ത് ഫ്രാൻസിസ് മാർപാപ്പയും ഏഴാം സ്ഥാനത്ത് മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗെയ്റ്റ്‌സും ഒമ്പതാം സ്ഥാനത്ത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പത്താം സ്ഥാനത്ത് ഗൂഗിളിന്റെ ഉടമകളായ അൽഫാബെറ്റ് സ്ഥാപകൻ ലാറി പേജുമാണ്. 
 

Latest News