ചരസുമായി യുവാവ് പിടിയില്‍

അഹമ്മദ് ബിലാല്‍---

സുല്‍ത്താന്‍ബത്തേരി-മുത്തങ്ങയില്‍ എക്സൈസ ് ഉദ്യോഗസ്ഥര്‍ നടത്തിയ വാഹന പരിശോധനയില്‍ അഞ്ച് ഗ്രാം ചരസുമായി യുവാവ് പിടിയിലായി.  കര്‍ണാടകയിലെ  കുടക് സ്വദേശി അഹമ്മദ് ബിലാലിനെയാണ്(24) എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.ഷറഫുദ്ദീനും  സംഘവും അറസ്റ്റ് ചെയ്തത്. പ്രിവന്റീവ് ഓഫീസര്‍മാരായ ഉമ്മര്‍, സി.വി. ഹരിദാസന്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കെ.എം.അഖില്‍, മാനുവല്‍ ജിന്‍സണ്‍ എന്നിവരും അടങ്ങുന്ന സംഘമാണ് വാഹന പരിശോധന നടത്തിയത്.

 


 

Latest News