Sorry, you need to enable JavaScript to visit this website.

കുസാറ്റില്‍ ആര്‍ത്തവ അവധി, ഓരോ  സെമസ്റ്ററിലും 2% അധിക അവധി

കൊച്ചി- വിദ്യാര്‍ഥിനികള്‍ക്കു കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാല (കുസാറ്റ്) ആര്‍ത്തവ അവധി അനുവദിക്കുന്നു. കേരളത്തില്‍ ആദ്യമായാണിത്. ഓരോ സെമസ്റ്ററിലും 2% അധിക അവധി ആനുകൂല്യം നല്‍കും.
നിലവില്‍ 75% ഹാജരുള്ളവര്‍ക്കേ സെമസ്റ്റര്‍ പരീക്ഷ എഴുതാനാകൂ. ഹാജര്‍ ഇതിലും കുറവാണെങ്കില്‍ വൈസ് ചാന്‍സലര്‍ക്ക് അപേക്ഷ നല്‍കി, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയാണു പതിവ്. എന്നാല്‍, ആര്‍ത്തവ അവധിക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വേണ്ട; അപേക്ഷ മാത്രം നല്‍കിയാല്‍ മതി. വിദ്യാര്‍ഥിനികള്‍ക്ക് 60 ദിവസം പ്രസവാവധി അനുവദിക്കാന്‍ എംജി സര്‍വകലാശാല കഴിഞ്ഞമാസം തീരുമാനിച്ചിരുന്നു.

Latest News