പെരിന്തല്‍മണ്ണയില്‍ വിവാഹത്തലേന്ന്  വധു കുഴഞ്ഞുവീണ് മരിച്ചു

മലപ്പുറം-വിവാഹത്തലേന്ന് വധു കുഴഞ്ഞുവീണ് മരിച്ചു.  മലപ്പുറം പെരിന്തല്‍മണ്ണയിലാണ് സംഭവം. പാതായ്ക്കര സ്‌കൂള്‍ പടിയിലെ കിഴക്കേതില്‍ മുസ്തഫയുടെയും സീനത്തിന്റെയും മകള്‍ ഫാത്തിമ ബത്തൂര്‍ (19) ആണ് മരിച്ചത്. മൂര്‍ക്കനാട് സ്വദേശിയുമായുള്ള വിവാഹം ഇന്ന് നടക്കാനിരിക്കെയാണ് ഫാത്തിമ മരണപ്പെട്ടത്. ഇന്നലെ രാത്രി എഴ് മണിക്കാണ് മരണം സംഭവിച്ചത്. മൃതദേഹം ഇഎംഎസ് ആശുപത്രി മോര്‍ച്ചറിയില്‍.

            

Latest News