സംശയം കാരണം ഭാര്യയെ കൊന്ന് കുഴിച്ചു മൂടിയ രംഗങ്ങള്‍ വിവരിച്ച് പ്രതി

കൊച്ചി-എറണാകുളം എടവനക്കാട് ഭാര്യയെ കൊന്ന് മൃതദേഹം കുഴിച്ചിട്ട കേസിലെ പ്രതി സജീവനെ കൊലപാതകം നടത്തിയ വീട്ടിലെത്തിച്ച് പോലീസ് തെളിവെടുത്തു. വീടിന്റെ ടെറസിന്റെ മുകളില്‍ വച്ച് ഭാര്യ രമ്യയെ കയര്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തിയതെങ്ങനെയെന്ന് സജീവന്‍ പോലീസിനോട് വിവരിച്ചു. കൊലപാതകത്തിന് ശേഷം  മൃതദേഹം ആരും കാണാതിരിക്കാന്‍ പ്ലാസ്റ്റിക് കവര്‍ കൊണ്ട് മൂടി വെച്ചതായും കയര്‍ കത്തിച്ചു കളഞ്ഞതായും ഇയാള്‍ പറഞ്ഞു.
വാച്ചാക്കലില്‍ വാടകക്ക് താമസിച്ച് വരുന്നതിനിടെ 2021 ഒക്ടോബര്‍ 16 നാണ് രമ്യയെ കൊലപ്പെടുത്തിയത്.
ഭാര്യയെ സംബന്ധിച്ച് ചില സംശയങ്ങള്‍ സജീവനുണ്ടായിരുന്നു. ഇതേച്ചൊല്ലി ഒക്ടോബര്‍ 16 ന് ഉച്ചക്ക് രമ്യയുമായി വാക്കുതര്‍ക്കമായി. തര്‍ക്കത്തിനിടെ കഴുത്തില്‍ കയര്‍ കുരുക്കി കൊലപ്പെടുത്തി. പകല്‍ സമയത്താണ് കൊലപാതകം നടത്തിയത്. മൃതദേഹം ഒളിപ്പിച്ച ശേഷം രാത്രി വീട്ടു മുറ്റത്ത് കുഴിച്ചുമൂടുകയായിരുന്നു.
രമ്യയെ കാണാതായ വിവരം പരാതി ലഭിച്ചപ്പോള്‍ ഭാര്യ കാമുകന്റെ കൂടെ പോയെന്നുളള രീതിയില്‍ പ്രതി കഥ മെനയുകയും എല്ലാവരേയും കബളിക്കുകയും ചെയ്തിരുന്നതായും പോലീസ് പറഞ്ഞു. അതിനാല്‍ തന്നെ സജീവനെ ആദ്യം പൊലീസ് സംശയിച്ചിരുന്നില്ല. എന്നാല്‍ സജീവന്റെ മക്കളുടേയും സജീവന്റേയും മൊഴികളിലുണ്ടായ വൈരുദ്ധ്യം പോലീസില്‍ സംശയമുണ്ടാക്കുകയായിരുന്നു. ഇലന്തൂര്‍ നരബലി കേസിന് ശേഷം സ്ത്രീകളുടെ തിരോധാന കേസുകള്‍ പോലീസ് വീണ്ടും പ്രത്യേകമായി പരിശോധിച്ചതോടെയാണ് നാടിനെ നടുക്കിയ അരും കൊലയുടെ ചുരുളുകള്‍ അഴിഞ്ഞത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News