Sorry, you need to enable JavaScript to visit this website.

കോഴി, എണ്ണ, ഉരുളക്കിഴങ്ങ് വില കുറയുന്നു; സൗദിയില്‍ ഹോട്ടൽ കച്ചവടക്കാർക്ക് ചെറിയ ആശ്വാസം

തുറൈഫ് - ചില ഭക്ഷ്യവസ്തുക്കൾക്ക് വില അൽപം കുറഞ്ഞത് ഹോട്ടൽ, ബ്രോസ്റ്റ്, ബൂഫിയ നടത്തിപ്പുകാർക്ക് ആശ്വാസം നൽകുന്നു. കോഴി, എണ്ണ, ഉരുളക്കിഴങ്ങ് എന്നിവക്കാണ് വില കുറഞ്ഞിട്ടുള്ളത്. റഷ്യ-ഉക്രൈൻ യുദ്ധ പശ്ചാത്തലത്തിൽ വമ്പിച്ച തോതിലാണ് ഇവക്ക് വില ഉയർന്നിരുന്നത്. 900 ഗ്രാമിന്റെ പത്ത് പീസുകൾ അടങ്ങിയ ഒരു കാർട്ടൺ കോഴിക്ക് 160 റിയാലായി  വില വർധിക്കുകയാണ് ആ സമയത്ത് ഉണ്ടായത്. അപ്രകാരം 4 കിലോയുള്ള ഉരുളക്കിഴങ്ങ് മുപ്പത് റിയാലായും ഒരു ടിൻ എണ്ണ 170 റിയാൽ വരെ വില ഉയരുകയും ചെയ്തിരുന്നു. കൂടാതെ പ്ലാസ്റ്റിക്ക് കപ്, പ്ലെയിറ്റ്, ഗ്ലാസ് എന്നിവക്കും വൻതോതിൽ വില വർധിക്കുകയും ചെയ്തു. ഇത് കച്ചവടക്കാർക്ക് വലിയ പ്രതിസന്ധി ഉണ്ടാക്കിയിരുന്നു. എന്നാൽ ഏതാനും
ആഴ്ചകളായി കോഴിക്ക് ഒരു കാർട്ടണിന് 110 ഉം ഉരുളക്കിഴങ്ങ് 8 റിയാലായും എണ്ണ 105 ആയും കുറഞ്ഞിരിക്കുന്നു. ചെലവു ധാരാളവും വരുമാനം കുറവും ആയ ഇന്നത്തെ സാഹചര്യത്തിൽ ഇത് കച്ചവടക്കാർക്ക് അനൽപമായ ആശ്വാസമാണ്.

Latest News