പൂമാലയുമായി ഓടി വന്നത് പ്രധാനമന്ത്രിയുടെ അനുവാദത്തോടെ, സുരക്ഷാ വീഴ്ചയില്ലെന്ന് അധികൃതര്‍

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

ബെംഗളൂരു- അടുത്തേക്ക് വരാന്‍ പ്രധാനമന്ത്രി അനുവാദം നല്‍കിയതിന് ശേഷമാണ് കര്‍ണാടകയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പൂമാലയണിയിക്കാന്‍ ഒരാള്‍ ഓടിയെത്തിയതെന്ന്  അധികൃതര്‍. ഹുബ്ബള്ളിയില്‍ വാഹന റാലിക്കിടെ ഒരു യുവാവ് പ്രധാനമന്ത്രിയെ അണിയിക്കാന്‍ പൂമാലയുമായി അദ്ദേഹത്തിന്റെ അടുത്തെത്തിയത് സുരക്ഷാ വീഴ്ചയാണെന്ന് ആരോപണമുയര്‍ന്നിരുന്നു.  ആള്‍ക്കൂട്ടത്തില്‍നിന്ന് അപ്രതീക്ഷിതമായി ഒരാള്‍ പൂമാലയുമായി ബാരിക്കേഡുകള്‍ ചാടിക്കടന്ന് സുരക്ഷാ സന്നാഹത്തിനിടയിലൂടെ പ്രധാനമന്ത്രിയുടെ അടുത്തെത്തുകയായിരുന്നു. ഇതിനിടെയാണ്, പ്രധാനമന്ത്രിയുടെ അനുവാദത്തോടെയായ് ഇയാള്‍ അടുത്തെത്തിയതെന്ന വിശദീകരണം.

ഹുബ്ബള്ളിയില്‍ 29ാമത് ദേശീയ യുവജനോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു പ്രധാനമന്ത്രി. വിമാനത്താവളം മുതല്‍ ചടങ്ങ് നടക്കുന്ന റെയില്‍വേ സ്‌പോര്‍ട്‌സ് ഗ്രൗണ്ട് വരെ പ്രധാനമന്ത്രിയുടെ റോഡ് ഷോ ഉണ്ടായിരുന്നു. വാഹനത്തിന്റെ ഫുട്‌ബോര്‍ഡില്‍ കയറിനിന്ന് പ്രധാനമന്ത്രി പതിവുശൈലിയില്‍ റോഡിന്റെ ഇരുവശവും തിങ്ങിക്കൂടിയ ആളുകളെ അഭിസംബോധന ചെയ്യുമ്പോഴാണ്, ബാരിക്കേഡ് ചാടിക്കടന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കിടയിലൂടെ പൂമാലയുമായി ഒരു യുവാവ് അദ്ദേഹത്തിന്റെ അടുത്തേക്ക് ഓടിയെത്തിയത്.

 

Latest News