റിയാദ്- ഹജ്ജ് ഉംറ സുരക്ഷക്കും നയതന്ത്ര കാര്യാലയങ്ങള്‍ക്കുള്ള സുരക്ഷക്കുമായി പ്രത്യേക പരിശീലനം നേടി 255 വനിതാ സൈനികര്‍ പുറത്തിറങ്ങി.
| تحت رعاية الأمير عبدالعزيز بن سعود.. تخريج الدورة التأهيلية للفرد الأساسي للمجندات الدفعة الرابعة بمعهد التدريب النسوي pic.twitter.com/RIGStnTCVE
— الأمن العام (@security_gov) January 11, 2023
റിയാദിലെ വനിതാ സൈനിക പരിശീലന കേന്ദ്രത്തില്‍ നടന്ന ബിരുദാദാന ചടങ്ങില്‍ ആഭ്യന്തരമന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സൗദ് രാജകുമാരന്‍, പൊതു സുരക്ഷ ഡയറക്ടര്‍ ലെഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അല്‍ബസ്സാമി എന്നിവര്‍ സംബന്ധിച്ചു.
ഹജ്ജ്, ഉംറ, നയതന്ത്ര മേഖല എന്നിവയുമായി ബന്ധപ്പെട്ട എല്ലാ സുരക്ഷ സംവിധാനങ്ങളിലും ഇവര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. നാലാം ബാച്ചാണ് ഇന്നലെ പുറത്തിറങ്ങിയത്.