ന്യൂ ഇയര്‍ തല്ല്; സി.പി.എം ബ്രാഞ്ച് സെക്രട്ടറി പുറത്തേക്ക്

ഇടുക്കി- പുതുവത്സരാഘോഷത്തിനിടെ നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട്  സി. പി. എം ചേമ്പളം  ബ്രാഞ്ച് സെക്രട്ടറി ഷാരോണിനെ നീക്കം ചെയ്യാന്‍ പാമ്പാടുംപാറ ലോക്കല്‍ കമ്മിറ്റി  തീരുമാനം. ജില്ല നേതൃത്വത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന്  ലോക്കല്‍ കമ്മിറ്റി ചേര്‍ന്നാണ് ബ്രാഞ്ച് സെക്രട്ടറിയെ പുറത്താക്കാനും അന്വേഷണ കമ്മിഷനെ നിയമിക്കാനും തീരുമാനമായത്.
ബ്രാഞ്ച് സെക്രട്ടറിയുടെ  ഇരുചക്രവാഹനം കത്തിച്ചെന്ന പരാതിയില്‍ പോലീസ് അന്വേഷണം നടത്തി നിര്‍ണായക കണ്ടെത്തലുകള്‍ പുറത്ത് വന്ന സാഹചര്യത്തിലാണ്  നടപടി. വാഹനം ബ്രാഞ്ച് സെക്രട്ടറി സ്വന്തമായി കത്തിച്ചതെന്ന് കണ്ടെത്തിയിരുന്നു. സംഘര്‍ഷത്തിനിടെ മാല കവര്‍ന്നെന്ന പരാതിയും വ്യാജമെന്ന് തെളിഞ്ഞു. മാല ബ്രാഞ്ച് സെക്രട്ടറി തന്നെ ധനകാര്യ സ്ഥാപനത്തില്‍ പണയപ്പെടുത്തിയെന്നും പോലീസ് അന്വേഷണത്തില്‍ തിരിച്ചറിഞ്ഞു. ബ്രാഞ്ച് സെക്രട്ടറി വ്യാജ പരാതി നല്‍കിയെന്ന നിഗമനത്തിലാണ് പോലീസ്.
ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വാഹനം കത്തിക്കുകയും അതിക്രമം നടത്തുകയും സ്വര്‍ണഭാരണം കവര്‍ന്നതെന്നുമാണ്   ബ്രാഞ്ച് സെക്രട്ടറിയുടെ  പരാതി. വിഭാഗീയതയാണ് സംഭവത്തിന് പിന്നിലെന്നാണ് നിഗമനം.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News