Sorry, you need to enable JavaScript to visit this website.

കാന്‍സര്‍ പ്രതിരോധ പദ്ധതികളുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി 

കാന്‍സറിനെ ഫലപ്രദമായി പ്രതിരോധിക്കുന്നതടക്കം ആരോഗ്യ മേഖലയില്‍ വിപ്ലവകരമായ മുന്നേറ്റം നടത്തുന്നതിന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (എഐ) സാധ്യതകള്‍ ഉപയോഗപ്പെടുത്തുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ. ഹെല്‍ത്ത് ചാരിറ്റികളുമായി ബന്ധപ്പെട്ട് തെരേസ നടത്തിയ പ്രസംഗത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തിയത്. കാന്‍സറടക്കം വളരെ അപകടകരമായ രോഗങ്ങളെ കണ്ടെത്തുന്നതില്‍ എഐ സഹായകമാകുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി,. രോഗികളെ സംബന്ധിച്ച വിവരങ്ങള്‍ വളരെ സൂക്ഷമമായി പഠിക്കുന്നതിന് എഐ സംവിധാനം ഉപയോഗപ്പെടുത്തും. രോഗിയുടെ ജീവിതരീതി, ജനിതക പ്രത്യേകതകള്‍, രോഗ പ്രതിരോധശേഷി തുടങ്ങിയവയ സൂക്ഷ്മമായി പരിശോധിക്കുന്നത് വഴി രോഗം പെട്ടന്ന് കണ്ടെത്താനും ചികിത്സ ലഭ്യമാക്കാനും കഴിയുമെന്നും മേ വ്യക്തമാക്കി. സമീപകാലത്ത് കാന്‍സര്‍ മരണങ്ങള്‍ ബ്രിട്ടനില്‍ കുതിച്ചുയര്‍ന്നിരിക്കുകയാണ്. 2016ല്‍ മാത്രം യുകെയില്‍ 166,000 ക്യാന്‍സര്‍ മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നേരത്തെയുള്ള രോഗ നിര്‍ണയമാണ് കാന്‍സറില്‍ നിന്ന് രക്ഷപ്പെടാനുള്ള ഏക മാര്‍ഗമെന്ന് മേ പറഞ്ഞു. 

Latest News