ജിസാനിൽ ഭൂചലനം; അപായ സൂചനകളില്ല

ജിദ്ദ- സൗദി അറേബ്യയിലെ ജിസാൻ തീരത്ത് റിക്ടർ സ്‌കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തി. ജിസാനിൽ നിന്ന് 152 കിലോമീറ്റർ തെക്കുപടിഞ്ഞാറായി ചെങ്കടലിൽ ഇന്ന് വൈകുന്നേരമാണ് റിക്ടർ സ്‌കെയിലിൽ 4.6 രേഖപ്പെടുത്തിയ ഭൂചലനമാണ് സൗദി അധികൃതർ രേഖപ്പെടുത്തിയത്. 21.5 കിലോമീറ്റർ ആഴത്തിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് രേഖപ്പെടുത്തിയതെന്ന് സൗദി ജിയോളജിക്കൽ സർവേയുടെ  വക്താവ് താരിഖ് അബ അൽഖൈൽ പ്രസ്താവനയിൽ പറഞ്ഞു.

അതേസമയം, കരയിൽ കാര്യമായ പ്രശ്‌നങ്ങളോ അപായമോ രേഖപ്പെടുത്തിയിട്ടില്ല. ഇന്നലെയാണ് ഭൂചലനം രേഖപ്പെടുത്തിയത്. തുടര്‍ചലനങ്ങളുണ്ടായിട്ടില്ല. 
 

Tags

Latest News