Sorry, you need to enable JavaScript to visit this website.

സായിപ്പിന്റെ നാട്ടില്‍ പുതിയ പരിഷ്‌കാരം,  പാന്റിടാതെ ലണ്ടന്‍ ട്രെയിനില്‍ യാത്ര 

ലണ്ടന്‍- മഹാമാരിക്ക് ശേഷം നോ ട്രൗസേഴ്സ് ട്യൂബ് റൈഡിനെ വരവേറ്റ് ലണ്ടനിലെ യാത്രക്കാര്‍. പുതുതായി തുറന്ന എലിസബത്ത് ലെയിനിലും അടിവസ്ത്രത്തില്‍ യാത്ര ചെയ്ത് സ്ത്രീകളും, പുരുഷന്‍മാരും ദി നോ ട്രൗസേഴ്സ് ട്യൂബ് റൈഡിന്റെ ഭാഗമായത്.
ഞായറാഴ്ച ട്യൂബില്‍ യാത്ര ചെയ്ത നൂറുകണക്കിന് യാത്രക്കാരാണ് പാന്റിടാതെ എത്തിയത്. 20 വര്‍ഷങ്ങള്‍ക്ക് മുന്‍പു ന്യൂയോര്‍ക്കില്‍ ആരംഭിച്ച പരിപാടിയാണ് ലണ്ടനില്‍ മഹാമാരിക്ക് ശേഷം തിരിച്ചെത്തിയത്. അടിവസ്ത്രം മാത്രം അണിഞ്ഞാണ് പരിപാടിയില്‍ യാത്രക്കാര്‍ എത്തുക. കഴിഞ്ഞ വര്‍ഷം തുറന്ന എലിസബത്ത് ലെയിനിലും ആദ്യത്തെ ട്രൗസര്‍ രഹിത യാത്രക്കാര്‍ എത്തി.
ദി സ്റ്റിഫ് അപ്പര്‍ ലിപ് സൊസൈറ്റി സംഘടിപ്പിക്കുന്ന പരിപാടിയില്‍ മുകളില്‍ ഓഫീസ് വസ്ത്രങ്ങളും, താഴെ അടിവസ്ത്രവും മാത്രമാണ് ധരിക്കുക. ഒപ്പം ഷൂസും, സോക്സും ഉപയോഗിച്ചും ശരീരം മറയ്ക്കും. ഇംപ്രൂവ് എവരിവെയര്‍ സൃഷ്ടിച്ച കീഴ്വഴക്കമാണ് ഇപ്പോള്‍ ലോകത്തിലെ 60-ലേറെ നഗരങ്ങള്‍ പിന്തുടരുന്നത്. ലണ്ടന്‍ അണ്ടര്‍ഗ്രൗണ്ടില്‍ യാത്രക്കാര്‍ പരിപാടിയില്‍ പങ്കെടുക്കാറുണ്ടെങ്കിലും കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ കോവിഡ് മൂലം ഇത് മുടങ്ങി. ഇക്കുറി നിരവധി യാത്രക്കാര്‍ അടിവസ്ത്രത്തില്‍ യാത്ര ചെയ്യാന്‍ തയാറായി. കേരളത്തിലെ പുരോഗമന വാദികള്‍ ഇതും അനുകരിച്ചേക്കുമോയെന്ന് ആശങ്ക പരന്നിട്ടുണ്ട്. 

Latest News