ഏഷ്യൻ പോളിക്ലിനിക് ജനറൽ മാനേജർ നജീബ് മക്കയിൽ നിര്യാതനായി

മക്ക- ഏഷ്യൻ പോളിക്ലിനിക് ജനറൽ മാനേജർ കണ്ണൂർ കാഞ്ഞിരോട് സ്വദേശി വി.പി. നജീബ് (52) ഹൃദയാഘാതം മൂലം മക്കയിൽ നിര്യാതനായി.  
ഞായറാഴ്ച രാത്രി നാട്ടിൽനിന്നും ഉംറക്കെത്തിയവരെ മക്കയിലെ ഹറമിൽ സന്ദർശിക്കാൻ പോയപ്പോഴാണ് ഹൃദയാഘാതം ഉണ്ടായത്. നജീബും കുടുംബവും ചെന്നൈയിലാണ് സ്ഥിരതാമസം. ഭാര്യ: മേലേക്കണ്ടി മുഹമ്മദലിയുടെ മകൾ ഫാഇസ. 
മക്കൾ: ആത്തിഫ്, അഫ്‌റ, അമൽ. സഹോദരങ്ങൾ മുജീബ് (റിയാദ്), ശുഹൈബ് (ചെന്നൈ), ആയിശ (ജിദ്ദ). ജിദ്ദ ബലദിൽ പെർഫ്യൂം ബിസിനസ് നടത്തുന്ന തലശ്ശേരി ജൂബിലി ഹൗസ് ഇംതിയാസ് ഭാര്യ സഹോദരനാണ്. ബന്ധുക്കൾ മക്കയിലെത്തിയ ശേഷം മൃതദേഹം മക്കയിൽ ഖബറടക്കും. സൗമ്യശീലനായ നജീബ് മക്കയിലെ സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യമായിരുന്നു. 

 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Tags

Latest News