Sorry, you need to enable JavaScript to visit this website.

കൊച്ചി മെട്രോ ട്രെയിനുകളിൽ പരസ്യം ചെയ്യാൻ അവസരം

കൊച്ചി - കൊച്ചി മെട്രോ ട്രെയിനുകളിൽ കരാർ അടിസ്ഥാനത്തിൽ പരസ്യം ചെയ്യുന്നതിന് കെ.എം.ആർ.എൽ ഏജൻസികളെ ക്ഷണിച്ചു. ടിക്കറ്റ് ഇതര വരുമാനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് കെ.എം.ആർ.എൽ ട്രെയിനുകളുടെ അകത്തും പുറത്തും പരസ്യം ചെയ്യുന്നതിനായി കരാർ നൽകാൻ തീരുമാനിച്ചിരിക്കുന്നത്. കൊച്ചി മെട്രോയുടെ 25 ട്രെയിനുകളിൽ അകത്തും പുറത്തുമായി വിവിധ ഭാഗങ്ങളിൽ പരസ്യം നൽകാൻ സാധിക്കും. ട്രെയിനുകളുടെ ഉൾവശത്ത് സ്ഥാപിച്ചിരിക്കുന്ന എൽ.സി.ഡി സ്‌ക്രീനുകളിൽ വീഡിയോ പരസ്യങ്ങളും നൽകാൻ അവസരമുണ്ട്. തെരഞ്ഞെടുക്കപ്പെടുന്ന പരസ്യ ഏജൻസിക്ക് അഞ്ച് വർഷമാണ് കരാർ കാലാവധി ലഭിക്കുക. ഓൺലൈൻ ടെൻഡറിൽ ഭാഗമാകുന്നതിനായി www.etenders.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഈ മാസം പതിനേഴാം തീയതി വരെയാണ് ഓൺലൈൻ ടെൻഡറിൽ പങ്കെടുക്കാൻ സാധിക്കുക. കൂടുതൽ വിവരങ്ങൾക്കായി 9188957488 എന്ന മൊബൈൽ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Latest News