ആഭ്യന്തര സെക്രട്ടറി വി. വേണുവിന്റെ കാര്‍  അപകടത്തില്‍ പെട്ടു, ഏഴ് പേര്‍ക്ക് പരിക്കേറ്റു

ആലപ്പുഴ-ആഭ്യന്തര സെക്രട്ടറി വി.വേണുവും കുടുംബവും സഞ്ചരിച്ച ഔദ്യോഗിക വാഹനം അപകടത്തില്‍പ്പെട്ടു. ആലപ്പുഴ കായംകുളത്ത് കാര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം. ആഭ്യന്തര സെക്രട്ടറി വി.വേണു, ഭാര്യ ശാരദ, മകന്‍ ശബരി, ഡ്രൈവര്‍ അഭിലാഷ്, കുടുംബ സുഹൃത്തുക്കളായ പ്രണവ്, സൗരവ് എന്നിവര്‍ക്ക് പരുക്കേറ്റു. ഇവര്‍ തിരുവല്ല പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു കുടുംബം. കൊറ്റുകുളങ്ങരക്ക് സമീപം എറണാകുളം ഭാഗത്തേക്ക് വരികയായിരുന്ന ലോറിയുമായി കാര്‍ കൂട്ടിയിടിക്കുകയായിരുന്നു.

Latest News