ജിസാനില്‍ മിസൈല്‍ ചിന്നിച്ചിതറി; ആളപായമോ പരിക്കോ ഇല്ല 

ജിസാന്‍ - ജിസാനു നേരെ യെമനില്‍ നിന്ന് ഹൂത്തി മിലീഷ്യകളുടെ മിസൈല്‍ ആക്രമണ ശ്രമം. പുലര്‍ച്ചെ 4.39 ന് ആണ് ജിസാന്‍ ലക്ഷ്യമിട്ട് ഹൂത്തികള്‍ ബാലിസ്റ്റിക് മിസൈല്‍ അയച്ചത്. 

യെമനില്‍ ഹൂത്തികളുടെ ശക്തികേന്ദ്രമായ സഅ്ദയാണ് മിസൈല്‍ ആക്രമണത്തിന്റെ ഉറവിടം. ജനവാസ കേന്ദ്രം ലക്ഷ്യമിട്ട് ആക്രമണം നടത്തുന്നതിനാണ് ഹൂത്തികള്‍ ശ്രമിച്ചത്. എന്നാല്‍ ലക്ഷ്യസ്ഥാനത്തെത്തുന്നതിനു മുമ്പായി സൗദി സൈന്യം പാട്രിയറ്റ് മിസൈലുകള്‍ ഉപയോഗിച്ച്  ബാലിസ്റ്റിക് മിസൈല്‍ തകര്‍ത്തു. 

തകര്‍ന്ന മിസൈല്‍ ഭാഗങ്ങള്‍ ജനവാസ കേന്ദ്രങ്ങളില്‍ ചിന്നിച്ചിതറിയെങ്കിലും ആര്‍ക്കും പരിക്കില്ലെന്ന് സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു. 


 

Latest News