Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ജമാല്‍ കൊച്ചങ്ങാടിക്ക് എന്‍.എ. സുലൈമാന്‍ അവാര്‍ഡ്

കാസര്‍കോട്- കാസര്‍കോട്ടെ സാമൂഹിക സാംസ്‌കാരിക ഭൂമികയില്‍ നിറസാന്നിധ്യമായിരുന്ന എന്‍.എ സുലൈമാന്റെ സ്മരണാര്‍ത്ഥം  തളങ്കരയിലെ മുഹമ്മദ് റഫി കള്‍ച്ചറല്‍ സെന്റര്‍ വര്‍ഷംതോറും നല്‍കി വരുന്ന പുരസ്‌കാരത്തിന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും റഫിനാമ ഉള്‍പ്പെടെ മുപ്പതില്‍പ്പരം സ്ഥങ്ങളുടെ രചയിതാവുമായ ജമാല്‍ കൊച്ചങ്ങാടിയെ തെരഞ്ഞെടുത്തു.
 പ്രസിഡന്റ് പി എസ് ഹമീദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് പുരസ്‌കാര ജേതാവിനെ പ്രഖ്യാപിച്ചത്. റഹ്മാന്‍ തായലങ്ങാടി, വി വി പ്രഭാകരന്‍, എ എസ് മുഹമ്മദ്കുഞ്ഞി, പി എസ് ഹമീദ് എന്നിവരടങ്ങിയ ജൂറിയാണ് കൊച്ചങ്ങാടിയെ തെരഞ്ഞെടുത്തത്.
    അഞ്ചു പതിറ്റാണ്ടിലേറെ കാലമായി അക്ഷരലോകത്ത് വിരാജിക്കുന്ന ജമാല്‍ കൊച്ചങ്ങാടി എഴുത്തില്‍ കൈവെക്കാത്ത മേഖലകളില്ല. നാടകം, ചെറുകഥ, നോവല്‍, വിവര്‍ത്തനം  തിരക്കഥ, ഗാന രചന തുടങ്ങി. സര്‍ഗാത്മക പത്രപ്രവര്‍ത്തന മേഖലകളില്‍ല്‍ കൊച്ചങ്ങാടിയെ പോലെ ദീര്‍ഘകാല  സേവനം നടത്തിയവര്‍  വിരളം.
  ജനുവരി 26ന് കാസര്‍കോട്ട് പുലിക്കുന്ന് ജില്ലാ ലൈബ്രറി ഹാളില്‍  വെച്ചു  പുരസ്‌ക്കാരം സമര്‍പ്പിക്കും.

ബുക്ക് ചെയ്ത ഹജ് പാക്കേജ് മാറ്റാൻ കഴിയില്ല

മക്ക - ബുക്ക് ചെയ്ത ഹജ് പാക്കേജ് മാറ്റാൻ കഴിയില്ലെന്ന് ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. എന്നാൽ ബുക്കിംഗ് റദ്ദാക്കി ലഭ്യമായ സീറ്റുകൾക്കും പാക്കേജുകൾക്കും അനുസരിച്ച് വീണ്ടും ഹജിന് ബുക്ക് ചെയ്യാവുന്നതാണെന്ന് മന്ത്രാലയം പറഞ്ഞു. ബുക്കിംഗ് റദ്ദാക്കുമ്പോൾ പണം തിരികെ നൽകുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകളും മന്ത്രാലയം വ്യക്തമാക്കി. ഹജ് പെർമിറ്റ് ഇഷ്യു ചെയ്യുന്നതിനു മുമ്പും പെർമിറ്റ് ഇഷ്യു ചെയ്ത ശേഷവും ബുക്കിംഗ് റദ്ദാക്കി പണം തിരികെ ഈടാക്കാൻ സാധിക്കും. 
പെർമിറ്റ് ഇഷ്യു ചെയ്യുന്നതിനു മുമ്പായി, ഹജ് രജിസ്‌ട്രേഷൻ ആരംഭിച്ച് ശവ്വാൽ 14 വരെയുള്ള കാലത്ത് ബുക്കിംഗ് റദ്ദാക്കുന്നവർക്ക് അവർ അടച്ച തുക പൂർണമായും തിരികെ ലഭിക്കും. വ്യവസ്ഥകൾ പൂർണമല്ലാത്തത് അടക്കം അപേക്ഷകരുടെ ഭാഗത്തുള്ള വീഴ്ചകളും പോരായ്മകളും കാരണം പെർമിറ്റ് നിഷേധിക്കപ്പെടുന്ന പക്ഷം ഇലക്‌ട്രോണിക് സേവനങ്ങൾക്കുള്ള ഫീസുകൾ പിടിച്ച ശേഷമാണ് തുക തിരികെ നൽകുക. ഹജ് പെർമിറ്റ് ഇഷ്യു ചെയ്ത ശേഷം ശവ്വാൽ 15 മുതൽ ദുൽഖഅ്ദ അവസാനം വരെയുള്ള കാലത്ത് ബുക്കിംഗ് റദ്ദാക്കുന്നവരിൽ നിന്ന് ഇലക്‌ട്രോണിക് സേവനങ്ങൾക്കുള്ള ഫീസുകളും കരാർ തുകയുടെ പത്തു ശതമാനവും പിടിച്ച ശേഷമാണ് പണം തിരികെ നൽകുക. ദുൽഹജ് ഒന്നിനു ശേഷമാണ് ബുക്കിംഗ് റദ്ദാക്കുന്നതെങ്കിൽ തീർഥാടകർ അടക്കുന്ന പണത്തിൽ നിന്ന് യാതൊന്നും തിരികെ ലഭിക്കില്ലെന്നും ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News