ഗുജറാത്തിൽ ദലിത് യുവാവിനെ കെട്ടിയിട്ട് അടിച്ചുകൊന്നു (വീഡിയോ)

അഹമ്മദാബാദ്- പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിൽ ദളിത് യുവാവിനെ കെട്ടിയിട്ട് അടിച്ചുകൊന്നു. ഇതിന്റെ വീഡിയോ ദലിത് നേതാവ് ജിഗ്നേഷ് മേവാനി പുറത്തുവിട്ടു. മുകേഷ് വണിയെ എന്ന ദലിത് യുവാവിനെയാണ് ക്രൂരമായി അടിച്ചു കൊന്നത്. മുകേഷ് വാണിയുടെ ഭാര്യക്ക് ക്രൂരമായ മർദ്ദനമേറ്റു. ഇവർ ഗുരുതരാവസ്ഥയിലാണ്. 

ഒരു കയറിൽ കെട്ടിയിട്ടിയാണ് മുകേഷ് വാണിയെ മർദ്ദിക്കുന്നത്. കയറിന്റെ അറ്റം മറ്റൊരാൾ പിടിച്ചിട്ടുണ്ട്. ഗുജറാത്തിലെ രാജ്‌കോട്ടിലാണ് സംഭവം. മുകേഷ് ജോലി ചെയ്തിരുന്ന കമ്പനിയിലെ ജീവനക്കാരാണ് ഉടമയുടെ നിർദ്ദേശപ്രകാരം മുകേഷ് വാണിയെ മർദ്ദിച്ചത്. ഗുജറാത്ത് ദലിതർക്ക് സുരക്ഷിതമല്ല എന്ന ഹാഷ് ടാഗോടെയാണ് ഈ അക്രമത്തിന്റെ വീഡിയോ മേവാനി ട്വീറ്റ് ചെയ്തത്. സംഭവത്തിൽ അഞ്ചുപേർ പിടിയിലാണെന്ന് പോലീസ് അറിയിച്ചു.
 

Latest News