കയ്‌റോ- മരണത്തെകുറിച്ച് ഫേസ്ബുക്കില്‍ സ്റ്റാറ്റസിട്ട ഈജിപ്ഷ്യന്‍ ബാലന്‍ കടലില്‍ ചാടി ജീവനൊടുക്കി. തനിക്ക് മരിച്ചേ തീരൂവെന്ന് ഫേസ്ബുക്കിലൂടെ ലോകത്തെ അറിയിച്ച മുഹമ്മദ് യാസിറെന്ന 15 കാരനാണ് ഈജിപ്തിലെ ശര്‍ഖിയ ഗവര്‍ണറേറ്റിലെ മോയിസ് കടലില്‍ ചാടി മരിച്ചത്.
ഇതുവരെ ഒരാളും അനുഭവിച്ചിട്ടില്ലാത്ത വേദനയാണ് അനുഭവിക്കുന്നതെന്നും എപ്പോഴെങ്കിലും ജീവനൊടുക്കിയല്‍ അത് ഒരു കൗമാരക്കാരന്റെ ചപലതയായി കാണരുതെുന്നമായിരുന്നു യാസിറിന്റെ ഫേസ്ബുക്ക് സ്റ്റാറ്റസ്.
എനിക്ക് മരിക്കണമെന്നല്ല, ഭയാനകമായ ഈ പേക്കിനാവില്‍നിന്ന് എനിക്ക് പുറത്തു കടക്കണം. അതുകൊണ്ട് എനിക്ക് മരിച്ചേ തരൂ.. എപ്പോഴെങ്കിലും ഞാനതു ചെയ്താല്‍ എനിക്കുവേണ്ടി പ്രാര്‍ഥിക്കണം..യാസിറിന്റെ പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു.
കടുംകൈ ചെയ്യരുതെന്നും ദൈവത്തോട് കൂടുതല്‍ അടുത്ത് പ്രയാസങ്ങളില്‍നിന്ന് മോചനം നേടണമെന്നും പ്രശ്‌നങ്ങളെ ക്ഷമയോടും ദൃഢനിശ്ചയത്തോടെയും നേരിടണമെന്നും യാസിറിന്റെ കൂട്ടുകാര്‍ കമന്റുകളില്‍ ഉപദേശിച്ചിട്ടുണ്ട്.
ഞായറാഴ്ചയാണ് യാസിറിന്റെ മൃതദേഹം കണ്ടെത്തിയത്. ഒരു കുട്ടി കടലില്‍ ചാടി മരിച്ചുവെന്ന് പ്രദേശവാസികളില്‍ ചിലര്‍ സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. മൃതദേഹം കണ്ടെടുത്ത സുരക്ഷാ വൃത്തങ്ങള്‍ മരിച്ചത് യാസിറാണെന്ന് സ്ഥരീകരിച്ചു.
യാസിര്‍ ആത്മഹത്യ ചെയ്യാനുണ്ടായ കാരണം കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.






