Sorry, you need to enable JavaScript to visit this website.

അടുത്ത കലോത്സവം ഭക്ഷണ സ്വാതന്ത്ര്യം സംരക്ഷിച്ചെന്ന് മന്ത്രി വി ശിവൻകുട്ടി

Read More

- അടുത്ത കലോത്സവ സ്ഥലം കലോത്സവ മാന്വൽ പരിഷ്‌കരിച്ച ശേഷം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

കോഴിക്കോട് - എല്ലാവരുടെയും ഭക്ഷണ സ്വാതന്ത്ര്യം സംരക്ഷിച്ചാവും അടുത്തവർഷം മുതലുള്ള സംസ്ഥാന സ്‌കൂൾ കലോത്സവമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു. 
 വെജ്, നോൺ വെജ് ഭക്ഷണങ്ങൾ നൽകാനാണ് തുടർന്നുള്ള മേളകളിൽ ആഗ്രഹിക്കുന്നത്. ഗോത്ര കലകളെയും അടുത്തവർഷം എങ്ങനെ ഉൾപ്പെടുത്താമെന്ന് ആലോചിക്കും. സംസ്ഥാന സ്‌കൂൾ കലോത്സവ വേദിയുടെ സമാപന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു മന്ത്രി.
 കലോത്സവ മാന്വൽ പരിഷ്‌കരണവും വേഗത്തിൽ പൂർത്തിയാക്കും. കലോത്സവ പ്രതിഭകളുടെ തുടർന്നുള്ള കാലം എങ്ങനെ കൂടുതൽ പോഷിപ്പിക്കാനാവുമെന്നും പരിശോധിച്ച് തുടർ നടപടി സ്വീകരിക്കും. അടുത്ത കലോത്സവം ഏത് ജില്ലയിലെന്ന് കലോത്സവ മാന്വൽ പ്രഖ്യാപിച്ച ശേഷം പിന്നീട് പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു.

കനകക്കിരീടം കോഴിക്കോടിന്
 - കണ്ണൂരും പാലക്കാടും രണ്ടാമത്, തൃശൂരിന് മൂന്നാംസ്ഥാനം
കെ സി റിയാസ്
കോഴിക്കോട് -  'കോഴിക്കോടൻ കാറ്റു പറഞ്ഞു ശുഭയാത്ര... കോരിത്തരിച്ച കടലല നേർന്നു ശുഭയാത്ര...ചരിത്രം ഉപ്പു കുറുക്കിയ മണ്ണും മനസുതൊട്ടു പറഞ്ഞു ശുഭയാത്ര...' കലാസൗകുമാര്യത്തിന്റെ നൂപുരധ്വനികളാൽ സമ്പന്നമായ 61-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് ഉജ്വല പരിസമാപ്തി. 

  അഞ്ചുനാൾ നീണ്ട കൗമാരോത്സവത്തിൽ സ്വർണക്കിരീടം ആതിഥേയരായ കോഴിക്കോടിന്. മേളയുടെ തുടക്കം മുതൽ ഇന്നലെ ഉച്ചവരെ ലീഡ് ചെയ്ത കരുത്തരായ കണ്ണൂരിനെ ഞെട്ടിച്ചാണ് കോഴിക്കോടിന്റെ കുതിപ്പുണ്ടായത്. 945 പോയിന്റോടെയാണ് കോഴിക്കോടിന്റെ സ്വർണനേട്ടം. 925 പോയിന്റുമായി നിലവിലെ ചാമ്പ്യൻമാരായ പാലക്കാടും കരുത്തരായ കണ്ണൂരും രണ്ടാംസ്ഥാനം പങ്കിട്ടു. 915 പോയിന്റുള്ള തൃശൂരിനാണ് മൂന്നാംസ്ഥാനം.
എറണാകുളം - 881
മലപ്പുറം -880
കൊല്ലം - 857
തിരുവനന്തപുരം - 827
ആലപ്പുഴം - 819
കാസർക്കോഡ് - 812
കോട്ടയം - 800
വയനാട് - 747
പത്തനംതിട്ട - 721
ഇടുക്കി - 679 
എന്നിങ്ങനെയാണ് മറ്റു ജില്ലകളുടെ പോയിന്റ് നില.

  ഏഴുവർഷത്തെ ഇടവേളക്കുശേഷമാണ് കോഴിക്കോട് വീണ്ടും കിരീടം ചുടിയത്. 2015-ൽ കോഴിക്കോട്ടു നടന്ന മേളയിലാണ് ആതിഥേയർ ഏറ്റവും ഒടുവിൽ കിരീടനേട്ടം സ്വന്തമാക്കിയത്.

 പതിവുപോലെ പാലക്കാട് ആലത്തൂരിലെ ഗുരുകുലം ഹയർ സെക്കൻഡറി സ്‌കൂളാണ് ഏറ്റവും കൂടുതൽ പോയിന്റുള്ള സ്‌കൂൾ. പത്തുവർഷമായുള്ള ആലത്തൂരിന്റെ കുത്തകയാണ് കോഴിക്കോട്ടും ആവർത്തിച്ചത്. 156 പോയിന്റുള്ള ആലത്തൂർ ഗുരുകുലം സ്‌കൂളിനു പിന്നിൽ 142 പോയിന്റുള്ള തിരുവനന്തപുരം വഴുതക്കാട് കാർമൽ ഗേൾസ് സ്‌കൂൾ രണ്ടാമതുണ്ട്. 
 കണ്ണൂരിലെ സെന്റ് തെരേസാസ് എ.ഐ.എച്ച്.എസ്.എസ്, കോഴിക്കോട് സിൽവർ ഹിൽസ് എച്ച്.എസ്.എസ്്, കാസർക്കോഡ് ജില്ലയിലെ കാഞ്ഞങ്ങാട് ദുർഗ എച്ച്.എസ്.എസ് എന്നീ സ്‌കൂളുകളാണ് യഥാക്രമം മൂന്ന് മുതൽ അഞ്ച് വരെ സ്ഥാനങ്ങളിലുള്ളത്.
 സംഘാടനത്തിലും കാണികളുടെ പങ്കാളിത്തം കൊണ്ടും മത്സരത്തിന്റെ നിലവാരത്തിലുമെല്ലാം മികച്ചുനിന്ന മേളയുടെ ഉദ്ഘാടന സമ്മേളനത്തിലെ സ്വാഗതഗാനത്തിലെ വിവാദ വീഡിയോ മാറ്റിനിർത്തിയാൽ എല്ലാം കൊണ്ടും മേള ഏറെ ശ്രദ്ധേയമായിരുന്നു.
 മേളയുടെ സമാപന സെഷനായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, ഗായിക കെ.എസ്. ചിത്ര, മന്ത്രിമാരായ വി ശിവൻകുട്ടി, അഡ്വ. പി.എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, ആന്റണി രാജു, എം.പിമാരായ എം.കെ രാഘവൻ, എളമരം കരീം, ജില്ലയിലെ വിവിധ എം.എൽ.എമാർ, മേയർ, ഡെപ്യൂട്ടി മേയർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, പൊതുവിദ്യാഭ്യാസ ഡയരക്ടർ ജീവൻ ബാബു അടക്കമുള്ളവർ വേദിയിലുണ്ട്.

അറബിക് സാഹിത്യോത്സവ്; കലാകിരീടം കോഴിക്കോട്, കണ്ണൂർ, പാലക്കാട് ജില്ലകൾക്ക്

കോഴിക്കോട് - കലാകൈരളി നെഞ്ചേറ്റിയ 61-ാമത് സംസ്ഥാന സ്‌കൂൾ കലോൽസവത്തിന് തിരശ്ശീല വീണപ്പോൾ അറബിക് സാഹിത്യോത്സവിൽ കലാകിരീടത്തിന് അവകാശികളായി മൂന്നു ജില്ലകൾ. 
 ആതിഥേയരായ കോഴിക്കോടും നിലവിലെ ചാമ്പ്യൻമാരായ പാലക്കാടും മുൻ ചാമ്പ്യൻമാരായ കണ്ണൂരുമാണ് 95 പോയിന്റ് വീതം വാങ്ങി ഒപ്പത്തിനൊപ്പം എത്തിയത്.
 93 പോയിന്റുമായി രണ്ടാം സ്ഥാനത്തിനും അവകാശികളായി രണ്ടു ജില്ലകളുണ്ട്. എറണാകുളവും മലപ്പുറവും. മൂന്നാംസ്ഥാനത്തിനും അവകാശികൾ രണ്ടുണ്ട്. കൊല്ലവും വയനാടും. ഇരു ജില്ലകൾക്കും 91 പോയിന്റ് വീതമാണ് ലഭിച്ചത്. 89 പോയിന്റ് ലഭിച്ച കാസർകോഡിനാണ് നാലാം സ്ഥാനം. അറബിക് സാഹിത്യോത്സവിൽ ആകെ 19 ഇനങ്ങളാണ് ഉണ്ടായിരുന്നത്. 19 ഇനങ്ങളിലും പൊരിഞ്ഞ മത്സരമാണ് നടന്നത്. ഒന്നിനൊന്ന് മികച്ചതായിരുന്നു മുഴുവൻ മത്സരങ്ങളുമെന്ന് വിവിധ മത്സങ്ങൾ നിർണയിച്ച വിധികർത്താക്കൾ ചൂണ്ടിക്കാട്ടി.

 മറ്റു ജില്ലകളുടെ പോയിന്റ് ഇപ്രകാരം:

 തൃശൂർ - 87
 തിരുവനന്തപുരം - 85
 ആലപ്പുഴ - 85
 കോട്ടയം - 83
 ഇടുക്കി -75
 പത്തനംതിട്ട - 60


സംസ്‌കൃതോത്സവം; കൊല്ലവും എറണാകുളവും ജേതാക്കൾ

കോഴിക്കോട് - കലാകൈരളി നെഞ്ചേറ്റിയ 61-ാമത് സംസ്ഥാന സ്‌കൂൾ കലോൽസവം കൊടിയിറങ്ങിയപ്പോൾ സംസ്‌കൃതോത്സവത്തിൽ കലാകിരീടം പങ്കിട്ട് കൊല്ലം, എറണാകുളം ജില്ലകൾ. വീറുറ്റ പോരാട്ടത്തിൽ 95 പോയിന്റ് വീതമാണ് കൊല്ലവും എറണാകുളവും നേടിയത്.  
 രണ്ടും മൂന്നും സ്ഥാനങ്ങളും ഇപ്രകാരം ഈരണ്ട് ജില്ലകൾ പങ്കിട്ടു. 93 പോയിന്റ് വീതം നേടിയ തൃശൂരും കോഴിക്കോടുമാണ് രണ്ടാംസ്ഥാനത്തിന് അർഹരായത്. 91 പോയിന്റ് വീതം നേടിയ പാലക്കാട്, കണ്ണൂർ ജില്ലകളാണ് മൂന്നാം സ്ഥാനം. 
 മറ്റ് ജില്ലകളുടെ പോയിന്റ് നില ഇപ്രകാരമാണ്.
 കോട്ടയം - 89
 കാസർകോഡ് - 89
 പത്തനംതിട്ട - 85
 ആലപ്പുഴ - 84
 മലപ്പുറം - 84
 തിരുവനന്തപുരം - 77
 വയനാട് - 75
 ഇടുക്കി - 70

കലോത്സവം കോഴിക്കോട്ടുകാർ മഹോത്സവമാക്കിയെന്ന് വി.ഡി സതീശൻ

കോഴിക്കോട് - കലോത്സവത്തെ ഉത്സവമല്ല, മഹോത്സവമാക്കി മാറ്റിയിരിക്കുകയാണ് കോഴിക്കോട്ടുകാരെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. 61-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ സമാപന കിരീട സമർപ്പണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
 ചടങ്ങിൽ സംഘാടകസമിതി ചെയർമാൻ അഡ്വ. പി.എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. സോവനീർ ഗതാഗത മന്ത്രി ആന്റണി രാജു കോർപ്പറേഷൻ മേയർ ഡോ. ബീന ഫിലിപ്പിന് നൽകി പ്രകാശം ചെയ്തു.
 

Latest News