Sorry, you need to enable JavaScript to visit this website.

സമസ്ത സമ്മേളനം നാളെ, സാദിഖലി തങ്ങൾ പങ്കെടുക്കില്ല; വിശദീകരണം

കോഴിക്കോട്- കോഴിക്കോട് സമാപിച്ച മുജാഹിദ് സംസ്ഥാന സമ്മേളനത്തിന് മറുപടിയായി നാളെ(ഞായർ)കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന സമസ്ത ആദർശ മഹാ സമ്മേളനത്തിൽ മുസ്്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റും എസ്.വൈ.എസ് പ്രസിഡന്റുമായ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പങ്കെടുക്കില്ല. മുൻകൂട്ടി തീരുമാനിചച വിദേശ പര്യടനമുള്ളതിനാൽ സമ്മേളനത്തിൽ പങ്കെടുക്കാനാകില്ലെന്ന് സാദിഖലി തങ്ങൾ പറഞ്ഞു. സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളും  പി.എം.എസ്.എ പൂക്കോയ തങ്ങളും കണ്ണിയത്തുസ്താദും ശംസുൽ ഉലമയും സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും സയ്യിദ് ഉമറലി തങ്ങളും സയ്യിദ് ഹൈദരലി തങ്ങളുമെല്ലാം നയിച്ച പാതയിലൂടെ ചുവടു പിഴക്കാതെ നമുക്ക് മുന്നേറാമെന്നും സാദിഖലി തങ്ങൾ പറഞ്ഞു. 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


സാദിഖലി തങ്ങളുടെ വാക്കുകൾ: 
സമസ്ത നമ്മെ വിളിക്കുന്നു കോഴിക്കോട്ടേക്ക്. 
ആദർശ മഹാ സമ്മളനത്തിനു വേണ്ടി ചരിത്രപ്രസിദ്ധമായ കടപ്പുറത്ത് വേദിയൊരുങ്ങിക്കഴിഞ്ഞു. കാലത്തിന്റെ നിയോഗമേറ്റെടുത്ത് ഞായറാഴ്ച ജനസഹസ്രങ്ങൾ സമ്മേളന നഗരിയിലേക്ക് ഒഴുകിയെത്തും. വരയ്ക്കൽ മുല്ലക്കോയ തങ്ങൾ മുതൽ അനേകമനേകം പണ്ഡിത മഹത്തുക്കളുടെ പരമ്പര. കടുകിട പിഴക്കാതെയുള്ള അവരുടെ നേതൃമഹിമയും ജീവിതവിശുദ്ധിയുമാണ് നമ്മുടെ മൂലധനം. നൂറ്റാണ്ടിന്റെ കരുത്തുള്ള ആ പാരമ്പര്യവും പ്രയാണവും അഭിമാനകരമാണ്. മുൻകൂട്ടി ഏറ്റു പോയ വിദേശ യാത്രാ ഷെഡ്യൂളിൽ ആയതിനാൽ നാളത്തെ ( എട്ടാം തീയതിയിലെ ) സമ്മേളനത്തിൽ പങ്കെടുക്കാനാവാത്തതിൽ പ്രയാസമുണ്ട്. സമസ്ത ആദർശ സമ്മേളനം വിജയിപ്പിക്കുക. 

അതേസമയം, കോഴിക്കോട് നടന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിൽ പാണക്കാട് കുടുംബത്തിലുള്ളവർ പങ്കെടുക്കാത്തതിനെ തുടർന്ന് വൻ വിവാദം ഉയർന്നിരുന്നു. നാളെ കോഴിക്കോട് നടക്കുന്ന സമസ്ത സമ്മേളനത്തിൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അടക്കമുള്ളവർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം കോഴിക്കോട്ട് വിളിച്ചുകൂട്ടിയ പത്രസമ്മേളനത്തിൽ പാണക്കാട് കുടുംബത്തിലുള്ളവരെ വിലക്കിയിട്ടില്ലെന്ന് സമസ്ത നേതാക്കൾ അറിയിച്ചിരുന്നു.
 

Latest News