വിമാനത്തില്‍ യുവതിക്കടുത്തിരുന്ന് സ്വയംഭോഗം ചെയ്ത ഇന്ത്യന്‍ വംശജന്‍ അറസ്റ്റില്‍

ന്യൂദല്‍ഹി- ഇസ്താംബൂളില്‍ നിന്നും ന്യൂദല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെ തൊട്ടടുത്ത സീറ്റിലിരുന്ന് സ്വയംഭോഗം ചെയ്ത 58കാരനായ ഇന്ത്യന്‍ വംശജനെ ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. ഇന്നു പുലര്‍ച്ചെ ദല്‍ഹിയില്‍ ഇറങ്ങിയ ടര്‍ക്കിഷ് എയര്‍ലൈനിലെ യാത്രക്കാരനാണ് പിടിയിലായത്. ഇന്ത്യന്‍ വംശജനായ ഇദ്ദേഹത്തിന്റെ പക്കലുള്ളത് റഷ്യന്‍ പാസ്‌പോര്‍ട്ടാണ്. യാത്രയക്കിടെ പാന്റിന്റെ സിപ് തുറന്ന് തൊട്ടടുത്തിരുന്ന് സ്വയംഭോഗം ചെയ്തുവെന്ന യുവതിയുടെ പരാതിയെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സംഭവം വിമാന ജീവനക്കാരോട് പരാതിപ്പെട്ടപ്പോള്‍ ഇയാളെ സീറ്റ് മാറ്റിയിരുത്തിയിരുന്നു. വിമാനം ഇറങ്ങിയ ഉടന്‍ ഇന്ത്യക്കാരിയായ യുവതി പോലീസില്‍ പരാതിപ്പെടുകയായിരുന്നു. സ്ത്രീകളെ അപമാനിച്ചതിനും മോശമായി പെരുമാറിയതിനും വിവിധ വകുപ്പുകള്‍ ചുമത്തി ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തു.

Latest News