Sorry, you need to enable JavaScript to visit this website.
Saturday , June   03, 2023
Saturday , June   03, 2023

സംസ്‌കൃതോത്സവം; കൊല്ലവും എറണാകുളവും ഇഞ്ചോടിഞ്ച്, നിർണായകമായി ചന്ദുപ്രഭാഷണ ഫലം

കോഴിക്കോട് - കലാകൈരളി നെഞ്ചേറ്റിയ 61-ാമത് സംസ്ഥാന സ്‌കൂൾ കലോൽസവം ആവേശകരമായ പരിസമാപ്തിയിലേക്ക് നീങ്ങവേ എച്ച്.എസ് വിഭാഗം സംസ്‌കൃതോത്സവത്തിൽ കലാകിരീടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടം.  90 പോയിന്റ് വീതം നേടിയ കൊല്ലം, എറണാകുളം ജില്ലകൾ തമ്മിലാണ് പ്രധാന പോരാട്ടം.
 സംസ്‌കൃതോത്സവത്തിൽ ആകെയുള്ള 19 ഇനങ്ങളിൽ 18 ഉം പൂർത്തീകരിച്ചിട്ടുണ്ട്. ഇനി ചന്ദുപ്രഭാഷണത്തിന്റെ ഫലം മാത്രമാണ് വരാനുള്ളത്. ഇത് വേദി 12 ചാലപ്പുറം അച്യുതൻ ഗേൾസ് സ്‌കൂളിൽ നടക്കുകയാണ്. ഈ മത്സരത്തിന്റെ ഫലമാണ് സംസ്‌കൃതോത്സവം ജേതാക്കളെ തീരുമാനിക്കുന്നതിൽ നിർണായകമാവുക. 
 രണ്ടാംസ്ഥാനത്തും തൃശൂർ കോഴിക്കോട് ജില്ലകൾ തമ്മിലുള്ള പൊരിഞ്ഞ പോരാട്ടമാണ്. 88 പോയിന്റ് വീതമാണ് ഇരു ജില്ലകളും നേടിയത്. മൂന്നാംസ്ഥാനത്തിനും അവകാശികളായി നിലവിൽ രണ്ടു ജില്ലകളുണ്ട്. 86 പോയിന്റ് വീതം നേടിയ പാലക്കാട്, കണ്ണൂർ ജില്ലകളാണ് മൂന്നാം സ്ഥാനത്ത് ലീഡ് ചെയ്യുന്നത്. മറ്റ് ജില്ലകളുടെ പോയിന്റ് നില ഇപ്രകാരമാണ്.
 കോട്ടയം - 84
 കാസർകോഡ് - 84
 പത്തനംതിട്ട - 80
 ആലപ്പുഴ - 79
 മലപ്പുറം - 79
 തിരുവനന്തപുരം - 72
 വയനാട് - 70
 ഇടുക്കി - 65

Latest News