VIDEO - ബത്തേരി പട്ടണത്തില്‍ കാട്ടാന ഇറങ്ങി,കടവരാന്തയില്‍ കിടന്നയാളെ ഉയര്‍ത്തി നിലത്തിട്ടു

സുല്‍ത്താന്‍ബത്തേരി-സുല്‍ത്താന്‍ബത്തേരി പട്ടണത്തില്‍ കാട്ടാന ഇറങ്ങി. ഇന്നു പുലര്‍ച്ചെ നാലോടെയാണ് ആന നഗരത്തില്‍ എത്തിയത്. സൗത്ത് വയനാട് വനം ഡിവിഷനിലെ ഇരുളം സെക്ഷനില്‍പ്പെട്ട പഴുപ്പത്തൂര്‍ ഭാഗത്തുനിന്നാണ് ആന ടൗണില്‍ എത്തിയതെന്നാണ് നിഗമനം.  മുനിസിപ്പല്‍ ഓഫീസ് പരിസരത്തു നഗരത്തിലൂടെ തലങ്ങും വിലങ്ങും നടന്ന ആന പരിഭ്രാന്തി പരത്തി. കടവരാന്തയില്‍ കിടക്കുകയായിരുന്ന പള്ളിക്കണ്ടി സ്വദേശി തമ്പിയെ  ആന തുമ്പിക്കൈയ്ക്കു ഉയര്‍ത്തി നിലത്തിട്ടു.

വനസേനാംഗങ്ങളും നാട്ടുകാരും പണിപ്പെട്ടാണ് തുരത്തിയത്. കടവരാന്തയില്‍ കിടക്കുകയായിരുന്ന പള്ളിക്കണ്ടി സ്വദേശി തമ്പിയെ  ആന തുമ്പിക്കൈയ്ക്കു ഉയര്‍ത്തി നിലത്തിട്ടു. നിസാര പരിക്കേറ്റ ഇദ്ദേഹത്തെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിച്ചു.
തമിഴ്നാട് വനസേന കോളര്‍ ഐഡി ഘടിപ്പിച്ച  മോഴയാനയാണ് നഗരത്തില്‍ എത്തിയതെന്നു സ്ഥിരീകരിച്ചു. പ്രശ്നക്കാരായ ആനകളെ നിരീക്ഷിക്കുന്നതിന്റെ ഭാഗമായാണ് വെടിവച്ചു മയക്കി കോളര്‍ ഐഡി ഘടിപ്പിക്കുന്നത്.
 

Latest News