Sorry, you need to enable JavaScript to visit this website.

ട്രാഫിക് നിയമ ലംഘനം: കാർ കസ്റ്റഡിയിലെടുത്തു

റിയാദ് - ഗതാഗത നിയമം ലംഘിച്ച് തിരക്കേറിയ റോഡിലെ ഫുട്പാത്തിൽ അപകടകരമാംവിധം നിർത്തിയ കാർ ട്രാഫിക് പോലീസ് കസ്റ്റഡിയിലെടുത്തു. വ്യാപാര സ്ഥാപനത്തിനു മുന്നിൽ അപകടകരമാംവിധം നിർത്തിയ കാറിന്റെ ഫോട്ടോ സഹിതം സാമൂഹിക മാധ്യമ ഉപയോക്താക്കളിൽ ഒരാൾ ട്രാഫിക് പോലീസിൽ പരാതിപ്പെടുകയായിരുന്നു. ഉടൻ തന്നെ സ്ഥലത്തെത്തിയ ട്രാഫിക് പോലീസുകാർ വാഹനം കസ്റ്റഡിയിലെടുക്കുകയും ഡ്രൈവറെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഡ്രൈവർക്കെതിരെ നിയമാനുസൃത ശിക്ഷ നടപടികൾ സ്വീകരിച്ചതായും ട്രാഫിക് ഡയറക്ടറേറ്റ്  അറിയിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Tags

Latest News