വിനോദ യാത്രയില്‍ കാണാതായ രണ്ട് യുവാക്കളെ ഉള്‍വനത്തില്‍ കണ്ടെത്തി

കോട്ടയം- വിനോദ യാത്രയ്ക്കിടെ കൊടൈക്കനാലില്‍ കാണാതായ രണ്ടു യുവാക്കളെയും കണ്ടെത്തി. തേവരുപാറ പള്ളിപ്പാറയില്‍ അല്‍ത്താഫ് (24), മുല്ലൂപ്പാറ സ്വദേശി ഹാഫിസ് (23) കണ്ടെത്തിയത്. രണ്ട് ദിവസമായി ഇവര്‍ക്കായി പ്രദേശത്ത് തെരച്ചില്‍ നടത്തി വരുന്നതിനിടയില്‍ ഉള്‍വനത്തില്‍ ഇവരെ കണ്ടെത്തുകയായിരുന്നു. 

കാണാതായ സ്ഥലത്ത് നിന്നും 25 കിലോമീറ്റര്‍ അകലെയാണ് ഇവര്‍ എത്തിയത്. ഈരാറ്റുപേട്ട തേവരുപാറയില്‍ നിന്നുളള വിനോദയാത്രാ സംഘത്തിനൊപ്പമായിരുന്നു ഇവര്‍ ഡിസംബര്‍ 30ന് കൊടൈക്കനാലെത്തിയത്. ജനുവരി ഒന്നിനാണ് ഇരുവരേയും കാണാതായത്. 

യുവാക്കളെ കാണാതായതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ ഈരാറ്റുപേട്ട, കൊടൈക്കനാല്‍ പോലീസ് സ്‌റ്റേഷനുകളില്‍ പരാതി നല്‍കിയിരുന്നു.

Latest News