Sorry, you need to enable JavaScript to visit this website.

കൊടൈക്കനാലിലേക്ക് ടൂര്‍ പോയ  രണ്ട് മലയാളി യുവാക്കളെ കാണാനില്ല 

കോട്ടയം-കൊടൈക്കനാലിലേയ്ക്ക് യാത്ര പോയ അഞ്ചംഗ സംഘത്തിലെ രണ്ട് യുവാക്കളെ കാണാതായി. ഈരാറ്റുപേട്ട സ്വദേശികളായ രണ്ട് യുവാക്കളെയാണ് കാണാതായത്. ഇവര്‍ക്കായി രണ്ട് ദിവസമായി തെരച്ചില്‍ തുടരുകയാണ്. സംഘത്തിലുണ്ടായിരുന്ന രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. തേവരുപാറ സ്വദേശികളായ അല്‍ത്താഫ് (23), ഹാഫിസ് ബഷീര്‍ (23) എന്നിവരെയാണ് കാണാതായത്. സുഹൃത്തുക്കള്‍ക്കൊപ്പം കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇവര്‍ കൊടൈക്കനാലിലേക്ക് യാത്ര പോയത്. തുടര്‍ന്ന് ഇവരെ കാണാതായെന്ന് വീട്ടുകാരാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. കൊടൈക്കനാലിലെ പൂണ്ടി ഉള്‍ക്കാട്ടിലാണ് ഇവരെ കാണാതായതെന്നാണ് സൂചന. 35ഓളം പേരാണ് തെരച്ചില്‍ നടത്തുന്നത്

Latest News