ഇനി അങ്ങനെ വിലസണ്ട, ശല്യക്കാരനെ പൂട്ടാന്‍ വയനാട്ടില്‍ നിന്ന് 22 അംഗ ദൌത്യ സംഘം പാലക്കാട്ടേക്ക്

പാലക്കാട് :  നാടിനും നാട്ടുകാര്‍ക്കും ശല്യമാകുകയും ധോണിയിലും പരിസരത്തും ഇടവേളകളില്ലാതെ കൃഷി നശിപ്പിക്കുകയും ജനവാസ മേഖലയില്‍ ഇറങ്ങുകയും ചെയ്യുന്ന പി ടി സെവന്‍ എന്ന കാട്ടാനയെ പിടികൂടാന്‍ ഒടുവില്‍ തീരുമാനം. ഇതിനായി വയനാട്ടില്‍ നിന്ന് കുങ്കിയാനകള്‍ ഉള്‍പ്പെട്ട ദൌത്യ സംഘം ഇന്ന് പാലക്കാട്ടെത്തും.  രണ്ട് കുങ്കിയാനകള്‍ ഉള്‍പ്പെടെ 22 അംഗ സംഘമാണ് വയനാട്ടില്‍ നിന്ന് പാലക്കാട് എത്തുക. ആനയെ മെരുക്കാനുള്ള കൂടും ഒരുക്കുന്നുണ്ട്.

മയക്കുവെടി വെച്ച് പിടികൂടണോ എന്ന കാര്യം പിന്നീട് തീരുമാനിക്കും. ഇതിനായി അടുത്ത ദിവസങ്ങളില്‍ ദൌത്യ സംഘത്തിന്റെ പട്രോളിങ് ഉണ്ടാകും.  പാലക്കാട് ധോണിയില്‍ രാത്രി എത്തുന്ന പി ടി സെവന്‍ രാവിലെയാണ്  മടങ്ങാറ്.  തുടക്കത്തില്‍ രാത്രി മാത്രമാണ് എത്തിയിരുന്നത്.  പിന്നീട് രാപകല്‍ വ്യത്യാസമില്ലാതെ ജനവാസ മേഖലയില്‍ എത്തിത്തുടങ്ങിയത് വലിയ ഭീതി ആളുകള്‍ക്കിടയില്‍ സൃഷ്ടിച്ചിരുന്നു. രാവിലെ നടക്കാനിറങ്ങിയ ആളെ ചവിട്ടിക്കൊന്നതോടെ ആളുകളില്‍ ഭയം വര്‍ധിച്ചു.ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശവും ആന ഈ മേഖലയില്‍ സൃഷ്ടിച്ചിട്ടുണ്ട്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

അതേസമയം പി.ടി സെവനെ മെരുക്കാന്‍ മുത്തങ്ങയില്‍ കൂടൊരുക്കിയ വകയില്‍ സര്‍ക്കാരിന് നഷ്ടമാകുന്നത് ലക്ഷങ്ങളാണ്. വന്യമൃഗ ശല്യം രൂക്ഷമായ വയനാട്ടില്‍ നിന്ന് കുങ്കിയാനകളടക്കമുള്ള വിദഗ്ധ സംഘത്തെ പാലക്കാട് കൊണ്ടുപോയതിലും പ്രതിഷേധം ഉയരുന്നുണ്ട്. മയക്കുവെടി വച്ച് പിടികൂടുന്ന  കാട്ടാനയെ മുത്തങ്ങയിലെ ആനപന്തിയിലെത്തിച്ച് കുങ്കിയാനയാക്കി മാറ്റാനായിരുന്നു ആദ്യ തീരുമാനം. ഇതിന്റെ ഭാഗമായി 4 ലക്ഷം രൂപയോളം ചെലവാക്കി കൂട് അടക്കമുള്ള സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു. എന്നാല്‍ ഈ തീരുമാനം പിന്നീട് പിന്‍വലിച്ചു. കാട്ടാനയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് പാലക്കാട് തന്നെ കൂടൊരുക്കാനാണ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ പുതിയ ഉത്തരവ് വന്നത്. ഇതോടെ മുത്തങ്ങ.ില്‍  18 അടി ഉയരമുള്ള കൂട് നിര്‍മ്മിക്കാനായി നടത്തിയ ശ്രമങ്ങള്‍ പാഴായി. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ കാര്യങ്ങള്‍ പഠിക്കാതെ സ്വന്തം നിലയ്ക്ക് തീരുമാനങ്ങളെടുക്കുന്നതായി ഉദ്യോഗസ്ഥര്‍ക്കിടയില്‍ പരാതിയുണ്ട്.

 

Latest News