സൗദിയില്‍ ഖുന്‍ഫുദയില്‍ മൂന്നു കുട്ടികള്‍ മുങ്ങിമരിച്ചു

ജിദ്ദ - ഖുന്‍ഫുദക്ക് വടക്ക് അല്‍മുദൈലിഫിലെ മുകബ്ബബ് ഗ്രാമത്തില്‍ മഴയില്‍ രൂപപ്പെട്ട വെള്ളക്കെട്ടില്‍ മൂന്നു കുട്ടികള്‍ മുങ്ങിമരിച്ചു. ചൊവ്വാഴ്ച വൈകീട്ടാണ് അപകടം. ബന്ധുക്കളായ അഞ്ചു കുട്ടികള്‍ വെള്ളക്കുഴിയില്‍ കളിക്കുന്നതിനിടെ മൂന്നു പേര്‍ മുങ്ങിമരിക്കുകയായിരുന്നു. രണ്ടു പേര്‍ രക്ഷപ്പെട്ടു. ഒമ്പതു മുതല്‍ പന്ത്രണ്ടു വരെ പ്രായമുള്ള കുട്ടികളാണ് മരണപ്പെട്ടത്. രക്ഷാപ്രവര്‍ത്തകര്‍ മൃതദേഹങ്ങള്‍ പുറത്തെടുത്ത് ആശുപത്രിയിലേക്ക് നീക്കി.

ജിദ്ദയിൽ മിന്നലേറ്റ് ലോറി കത്തിനശിച്ചു

ജിദ്ദ - ലൈത്തിന് തെക്ക് അൽവസ്ഖ കാലിത്തീറ്റ മാർക്കറ്റിൽ നിർത്തിയിട്ട ലോറി മിന്നലേറ്റ് കത്തിനശിച്ചു. വിൽപനക്ക് സൂക്ഷിച്ച ഉണങ്ങിയ തീറ്റപ്പുല്ല് ലോഡ് കയറ്റിയ ട്രെയിലറാണ് കത്തിനശിച്ചത്. ലോറിയും ഇതിൽ സൂക്ഷിച്ച തീറ്റപ്പുല്ലും കത്തിനശിച്ചു. ഇതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ദൃക്‌സാക്ഷികൾ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. ലൈത്തിന്റെ തെക്കു ഭാഗങ്ങളിൽ ഇന്നലെ രാവിലെ ഇടിമിന്നലിന്റെയും ശക്തമായ കാറ്റിന്റെയും അകമ്പടിയോടെ കനത്ത മഴ പെയ്തിരുന്നു.

മക്കയില്‍ ഒഴുക്കില്‍ പെട്ട് പ്രവാസി മരിച്ചു

മക്ക - കുദയ് ഡിസ്ട്രിക്ടില്‍ മലവെള്ളപ്പാച്ചിലില്‍ പെട്ട് ബര്‍മക്കാരന്‍ മരണപ്പെട്ടു. കുദയ് ഡിസ്ട്രിക്ടിലെ ഖുമൈം ഗലിയിലാണ് ബര്‍മക്കാരന്‍ ഒഴുക്കില്‍ പെട്ടത്. തിങ്കളാഴ്ച ഉച്ചക്കാണ് സംഭവം. ശക്തമായ മലവെള്ളപ്പാച്ചിലില്‍ പെട്ട് ഡ്രെയിനേജിലേക്ക് പതിച്ച ബര്‍മക്കാരനെ കാണാതാവുകയായിരുന്നു.
അപകട സ്ഥലത്തു നിന്ന് 13 കിലോമീറ്റര്‍ ദൂരെ ദക്ഷിണ മക്കയിലെ അല്‍ഉകൈശിയ ഡിസ്ട്രിക്ടില്‍ ബര്‍മക്കാരന്റെ മയ്യിത്ത് പിന്നീട് സിവില്‍ ഡിഫന്‍സ് കണ്ടെത്തി. മൃതദേഹം മോര്‍ച്ചറിയിലേക്ക് നീക്കി. കുദയ് ഡിസ്ട്രിക്ടില്‍ ബര്‍മക്കാരന്‍ ശക്തമായ ഒഴുക്കില്‍ പെട്ട് ഡ്രൈനേജിനില്‍ അകപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

ആംബുലന്‍സില്‍ കാറിടിച്ച് രണ്ടു പേര്‍ക്ക് പരിക്ക്

റിയാദ് - അമിത വേഗത്തില്‍ യുവാവ് ഓടിച്ച കാര്‍ ആംബുലന്‍സില്‍ ഇടിച്ച് രണ്ടു റെഡ് ക്രസന്റ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ബാലികയുടെ ജീവന്‍ രക്ഷിക്കാനുള്ള ദൗത്യത്തിനിടെയാണ് റെഡ് ക്രസന്റ് ആംബുലന്‍സില്‍ അമിത വേഗത്തിലുള്ള കാറിടിച്ചത്. പരിക്കേറ്റ റെഡ് ക്രസന്റ് പ്രവര്‍ത്തകരെ ആശുപത്രിയിലേക്ക് നീക്കി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News