Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ജിദ്ദയിൽ മിന്നലേറ്റ് ലോറി കത്തിനശിച്ചു

ലൈത്തിന് തെക്ക് അൽവസ്ഖ കാലിത്തീറ്റ മാർക്കറ്റിൽ നിർത്തിയിട്ട ലോറിയിൽ മിന്നലേറ്റ് തീ പടർന്നുപിടിച്ചപ്പോൾ.

ജിദ്ദ - ലൈത്തിന് തെക്ക് അൽവസ്ഖ കാലിത്തീറ്റ മാർക്കറ്റിൽ നിർത്തിയിട്ട ലോറി മിന്നലേറ്റ് കത്തിനശിച്ചു. വിൽപനക്ക് സൂക്ഷിച്ച ഉണങ്ങിയ തീറ്റപ്പുല്ല് ലോഡ് കയറ്റിയ ട്രെയിലറാണ് കത്തിനശിച്ചത്. ലോറിയും ഇതിൽ സൂക്ഷിച്ച തീറ്റപ്പുല്ലും കത്തിനശിച്ചു. ഇതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ദൃക്‌സാക്ഷികൾ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. ലൈത്തിന്റെ തെക്കു ഭാഗങ്ങളിൽ ഇന്നലെ രാവിലെ ഇടിമിന്നലിന്റെയും ശക്തമായ കാറ്റിന്റെയും അകമ്പടിയോടെ കനത്ത മഴ പെയ്തിരുന്നു.

Tags

Latest News