Sorry, you need to enable JavaScript to visit this website.

സിസോ മറൈൻ വേൾഡ് കടലോരത്തെ ദൃശ്യവിരുന്ന്

ഫിയറ്റ് കാർ അക്വാറിയം, ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ സിലിണ്ടർ  അക്വാറിയം 
പുതുമകളോടെ ഗ്ലാസ് പാലം  

വിനോദ സഞ്ചാരികളിൽ കൗതുകം പകർന്ന്  സിസോ മറൈൻ വേൾഡ്. എടക്കഴിയൂർ പഞ്ചവടി കടലോരത്താണ് ആകർഷകമായ ഈ വിസ്മയം.  42 പ്രവാസികളുടെ കൂട്ടായ്മയിൽ 2007 ലാണ് അക്വാറിയത്തിന്റെ പണികൾക്ക്  തുടക്കം കുറിച്ചത്. 14 വർഷമെടുത്താണ് പദ്ധതി പൂർത്തീകരിച്ചത്. മൂന്ന് ഘട്ടങ്ങളായാണ്   മറൈൻ വേൾഡിന്റെ വികസനം നടന്നത്. ഇതുവരെ രണ്ട് ഘട്ടം പൂർത്തീകരിച്ച് ജനങ്ങൾക്കായി തുറന്നുകൊടുത്തു. 


 രണ്ടാം ഘട്ടത്തിൽ  കാർ അക്വാറിയം, നീളം കൂടിയ അക്വാറിയം,  ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ സിലിണ്ടർ അക്വാറിയം, ഗ്ലാസ് പാലം എന്നിവയാണ്  തുറന്നത്. അഞ്ച് ഏക്കറോളം വിസ്തൃതിയിൽ പരന്നു കിടക്കുന്നതാണിത്.  ഒന്നാമത്തെ ഘട്ടത്തിൽ 169 അക്വാറിയങ്ങളുമായി 2021 ജനുവരി ഒന്നിനാണ് മറൈൻ വേൾഡിന്റെ തുടക്കം.  മൂന്നാം ഘട്ടം നാലു മാസത്തിനുള്ളിൽ ആരംഭിക്കും. മൽസ്യങ്ങളുടെ കൂടെ വെള്ളത്തിനടിയിലൂടെ സഞ്ചരിക്കുവാനുള്ള (സബ്മറൈൻ) മൂന്നാം ഘട്ടത്തിൽ രൂപകൽപന ചെയ്യുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ പബ്ലിക് അക്വാറിയമായ മറൈൻ വേൾഡിൽ കടൽ ജീവജാലങ്ങളും ശുദ്ധജല ജീവജാലങ്ങളും ബ്രാക്കിഷ് വാട്ടർ മത്സ്യങ്ങളുമുണ്ട്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽനിന്നും വിദേശ രാജ്യങ്ങളിൽ നിന്നുമടക്കം ആയിരക്കണക്കിന് സന്ദർശകരാണ് ദിവസവും ഇവിടം സന്ദർശിക്കുന്നത്.  200 ഓളം ഇനം മത്സ്യങ്ങളും മറ്റു ജന്തുക്കളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള (ആമസോൺ നദി, തായ്‌ലൻഡ്, സിംഗപ്പൂർ, മലേഷ്യ, ഇന്തോനേഷ്യ)  ജീവജാലങ്ങളാണ്  ഇവിടെയുള്ളത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

ഫിഷ് സ്പാ, റൈൻഫോറന്റ്, സ്ട്രിംഗ് റെയ് ഫീഡിങ്, അണ്ടർവാട്ടർ ടണൽ, ടച്ച് പൂൾ എന്നിവയാണ് ഇവിടത്തെ പ്രധാന ആകർഷണങ്ങൾ. അക്വാറിയങ്ങൾക്കു പുറമെ കുട്ടികളുടെ പാർക്കും പക്ഷികളുടെ സങ്കേതങ്ങളും മറൈൻ വേൾഡിലെ കാഴ്ചയാണ്.  കൃത്രിമ ജലാശയത്തിലെ മീനുകളെ അടുത്തുനിന്ന് കാണാനുളള സൗകര്യവുമുണ്ട്. കൃത്രിമ ശ്വസനോപാധികൾ ഉപയോഗിച്ച് വെള്ളത്തിനടിയിൽ നീന്താനുള്ള സൗകര്യമെന്നത് സവിശേഷതയാണ്. കൃത്രിമ ജലാശയത്തിൽ വെള്ളത്തിനടിയിൽ വളരുന്ന ചെറുസസ്യ ജാലങ്ങൾ.

 

കടലിലെയും മറ്റും സാങ്കൽപിക ജീവികളെ കൊണ്ട് അലങ്കരിച്ച ഫിഷ് അക്വാറിയത്തിലൂടെ പോകുന്ന തങ്ങളെ വലയം വെക്കുന്ന ഭീമൻ മത്സ്യങ്ങളെയും കണ്ടു രസിക്കാം. വിദ്യാർഥികൾക്ക് പക്ഷികളെ കുറിച്ചും മത്സ്യങ്ങളെ കുറിച്ചും ഗവേഷണം ചെയ്യുന്നതിനും മറൈൻ വേൾഡിൽ സൗകര്യമുണ്ട്. ഒരു വർഷം മുമ്പ് തുടക്കം കുറിച്ച അക്വാറിയം അറബിക്കടലോരത്ത് നിന്നും 400 മീറ്റർ കിഴക്കു മാറിയാണ് സ്ഥിതിചെയ്യുന്നത്.  ഇവിടത്തെ സന്ദർശകർക്ക് മനോഹരമായ അസ്തമയവും കൺകുളിർക്കേ ആസ്വദിക്കാം. പരിസരവാസികളായ 150 ൽ ഏറെ  പേർക്ക് മറൈൻ വേൾഡിൽ ജോലി ലഭിച്ചുവെന്നത് പ്രാദേശിക സമ്പദ്ഘടനക്ക് കരുത്ത് പകർന്ന വസ്തുതയാണ്.  


നുറിലധികം ചെറുതും വലുതുമായ സ്റ്റാളുകൾ മറൈൻ വേൾഡിനു സമീപം പ്രവർത്തിക്കുന്നു. 200 ലധികം പേർ ഇതിലൂടെ ഉപജീവനത്തിന് വക കണ്ടെത്തുകയാണ്. മറൈൻ വേൾഡ് ലോക ടൂറിസം ഭൂപടത്തിൽ  സ്ഥാനം പിടിക്കാനുള്ള തയാറെടുപ്പിലാണെന്ന് സംഘാടകർ വ്യക്തമാക്കി. 

Latest News