അബഹ-ആലപ്പുഴ നൂറനാട് സ്വദേശി സൗദി അറേബ്യയിലെ അബഹയില്‍ നിര്യാതനായി. നൂറനാട് ശിവപ്രഭയില്‍ ശിവകുമാര്‍(46) ആണ് മരിച്ചത്.
അബഹ ടൗണില്‍ വച്ച് കുഴഞ്ഞു വീണ ശിവകുമാറിനെ സുഹൃത്തുക്കള്‍ ഉടനെ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പതിനഞ്ച് വര്‍ഷമായി അബഹയിലെ അത്‌ലാല്‍ മന്തിക്കടയില്‍ ജോലി ചെയ്യുന്ന ഇദ്ദേഹം ഒരു വര്‍ഷം മുമ്പാണ് നാട്ടില്‍ പോയി വന്നത്.
അബഹയില്‍ തന്നെ ജോലി ചെയ്യുന്ന സഹോദരന്‍ ആസിയുടെ നേതൃത്വത്തില്‍ തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ശ്രമം തുടങ്ങി. സഹായവുമായി
ബാഷ കോട്ട ,സന്തോഷ് കൈരളി(പ്രവാസി സംഘം),സൈനുദ്ദീന്‍ അമാനി(ഐ.സി.എഫ്) എന്നിവര്‍ രംഗത്തുണ്ട്.
അമ്മ: പ്രഭ, അച്ഛന്‍: ദുരൈ സ്വാമി. ഭാര്യ: അനിത,സഹോദരങ്ങള്‍: ആസി, സഹോദരി,കനി.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)






