കൊല്ലത്ത് കന്നുകാലികളെ ലൈംഗികമായി  ഉപദ്രവിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു 

കൊല്ലം-കൊല്ലം ചടയമംഗലത്ത് കന്നുകാലികളെ ലൈംഗികമായി ഉപദ്രവിച്ചയാള്‍ പിടിയില്‍. പോരേടം സ്വദേശി മണിയെ ആണ് ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. പോരേടത്തെ കന്നുകാലി ഫാമിലേക്ക് ചാടിക്കടന്ന മണി തൊഴുത്തില്‍ കെട്ടിയ കന്നുകാലികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു.
കന്നുകാലികളുടെ ബഹളം കേട്ട് ജീവനക്കാരെത്തിയപ്പോഴേക്കും പ്രതി മതില്‍ ചാടിക്കടന്ന് രക്ഷപ്പെട്ടു. ഫാം ഉടമ പരാതിയുമായെത്തിയതിനെ തുടര്‍ന്ന് ചടയമംഗലം പോലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. തുടര്‍ന്നാണ് പ്രതിയെക്കുറിച്ചു സൂചന കിട്ടിയത്. മണിയാണ് പശുക്കളെ ഉപദ്രവിച്ചതെന്ന് മനസിലാക്കിയ പോലീസ് പോരേടം ജംഗ്ഷനില്‍ നിന്നും ഇയാളെ പിടികൂടുകയായിരുന്നു.
ചോദ്യം ചെയ്യലില്‍ കന്നുകാലികളെ ലൈംഗികമായി അതിക്രമിച്ചതായി പ്രതി സമ്മതിച്ചു. സമാന സ്വഭാവമുള്ള മറ്റ് കേസുകളിലും പ്രതി ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിച്ചുവരുകയാണ്. കോടതിയില്‍ ഹാജരാക്കിയ മണിയെ റിമാന്‍ഡ് ചെയ്തു.

Latest News