വയനാട്ടില്‍ വാക്കേറ്റത്തിനിടെ  കുത്തേറ്റ യുവാവ് മരിച്ചു

കല്‍പറ്റ-പുതുവത്സരാഘോഷത്തിനിടെ സ്‌കൂട്ടറിന്റെ താക്കോല്‍ കാണാതായതുമായി ബന്ധപ്പെട്ടുണ്ടായ വാക്കേറ്റത്തിനിടെ കുത്തേറ്റ യുവാക്കളില്‍ ഒരാള്‍ മരിച്ചു.  മേപ്പാടി കോട്ടപ്പടി കുന്നമംഗലംവയല്‍ കാവുണ്ടത്ത് മുഹമ്മദലിയുടെ മകന്‍ മുര്‍ഷിദാണ്(23) മരിച്ചത്. കുത്തേറ്റ സുഹൃത്ത് നിഷാദ് (25) അരപ്പറ്റ ഡിഎം വിംസ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നു പുലര്‍ച്ചെ ഒന്നരയോടെ മേപ്പാടി കര്‍പ്പൂരക്കാടിലാണ് സംഭവം. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇന്നു രാവിലെയായിരുന്നു മുര്‍ഷിദിന്റെ മരണം. മുര്‍ഷിദിന്റെ സുഹൃത്തിന്റെ സ്‌കൂട്ടറിന്റെ താക്കോലാണ് കാണാതായത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.

Latest News