Sorry, you need to enable JavaScript to visit this website.

പോലീസ് ജീപ്പിടിച്ച് ആലപ്പുഴയില്‍  രണ്ടു യുവാക്കള്‍ മരിച്ചു 

ആലപ്പുഴ- പുതുവര്‍ഷ പുലരിയിലെ വാഹനാപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചു. ആലപ്പുഴ തലവടിയിലാണ് പോലീസ് ജീപ്പ് ഇടിച്ച് രണ്ടു യുവാക്കള്‍ മരിച്ചത്. കോട്ടയം സ്വദേശി ജസ്റ്റിന്‍, കുമരകം സ്വദേശി അലക്സ് എന്നിവരാണ് മരിച്ചത്. 
ആലപ്പുഴ തണ്ണീര്‍മുക്കം റോഡില്‍ വെച്ച് പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടമുണ്ടായത്. ആലപ്പുഴ ഡിസിആര്‍ബി ഡിവൈഎസ്പിയുടെ ജീപ്പ് ആണ് ഇടിച്ചത്. ജീപ്പില്‍ പോലീസ് ഡ്രൈവര്‍ മാത്രമാണ് ഉണ്ടായിരുന്നത് എന്നാണ് വിവരം. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് സൂചന.  ആലപ്പുഴ ബീച്ചില്‍ പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങിയ യുവാക്കളാണ്  അപകടത്തില്‍ മരിച്ചത്. 
 

Latest News