അടിമാലിയിലെ വിനോദ യാത്രാ ബസ് അപകടം,  മലപ്പുറം സ്വദേശിയായ വിദ്യാര്‍ഥി  മരിച്ചു 

അടിമാലി-ഇടുക്കിയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം സ്വദേശി മില്‍ഹാജാണ് മരിച്ചത്. വിനോദയാത്രാ സംഘത്തിന്റെ ബസ് കൊക്കയിലേക്ക് മറിയുകയായിരുന്നു. അടിമാലി മുനിയറയിലാണ് അപകടം. വളാഞ്ചേരി റീജിയണല്‍ കോളേജില്‍ നിന്നും വിനോദ സഞ്ചാരത്തിനായി പുറപ്പെട്ട സംഘമാണ് അപകടത്തില്‍പ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 43  വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. വിദ്യാര്‍ഥിസംഘം യാത്ര കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്നതിനിടെ ഇന്നു പുലര്‍ച്ചെ 1.15നാണ് അപകടമുണ്ടായത്. തിങ്കള്‍ക്കാട്ടെ കുത്തനെയുള്ള ഇറക്കത്തില്‍ നിയന്ത്രണംവിട്ട ബസ് 70 അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. നാട്ടുകാരും പോലീസും ചേര്‍ന്നാണ് വാഹനത്തില്‍ ഉണ്ടായിരുന്നവരെ പുറത്തെടുത്ത് വിവിധ ആശുപത്രികളിലേക്ക് എത്തിച്ചത്.  അടിമാലി താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലുമാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. 

Latest News