വടകരയിലെ വ്യാപാരിയുടെ കൊല; ഒരാള്‍ പിടിയില്‍

വടകര- ടൗണില്‍ വ്യാപാരിയെ കടക്കുള്ളില്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസ് തെരയുന്ന ആള്‍ പിടിയിലായതായി സൂചന. പഴയ ബസ് സ്റ്റാന്റിനടുത്ത വ്യാപാരി പുതിയാപ്പ് സ്വദേശി രാജനാണ് ഇക്കഴിഞ്ഞ 24 ന് രാത്രി കൊല്ലപ്പെട്ടത്.  രാത്രി വൈകിയും വീട്ടില്‍ തിരിച്ചെത്താത്തിനെ തുടര്‍ന്ന് മകനും മറ്റും കടയിലെത്തിയപ്പോള്‍ മരിച്ചു കിടക്കുകയായിരുന്നു. പോസ്റ്റ് മോര്‍ട്ടത്തില്‍ കഴുത്ത് ഞെരിച്ചതിനെ തുടര്‍ന്ന് ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് അഭിപ്രായപ്പെട്ടിരുന്നു. തുടര്‍ന്നാണ് പോലീസ് കൊലപാതകത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചത്   ഒരു തെളിവും ലഭിച്ചില്ലെങ്കിലും സമീപത്തെ നിരവധി സി സി ടി വി പരിശോധിച്ചതില്‍ നിന്നാണ് കസ്റ്റഡിയിലുണ്ടെന്ന് കരുതുന്ന ആളുടെ ദൃശ്യങ്ങള്‍ ലഭിച്ചത്. എന്നാല്‍ ഇയാളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് കഴിഞ്ഞ ദിവസം അയാളുടെ ഫോട്ടോ പുറത്ത് വിട്ടത്. തുടര്‍ന്നാണ് അന്യ ജില്ലക്കാരനാണിയാളെന്ന് വ്യക്തമായത്. മത്സ്യ ബന്ധനവുമായി ബന്ധപ്പെട്ട് വടകരയില്‍ ജോലി ചെയ്തതായും അറിയാനായി. അന്യ സംസ്ഥാന തൊഴിലാളികളുമായി ബന്ധപ്പെടുന്ന ആളാണിതെന്നും ഒന്നില്‍ കൂടുതല്‍ ഭാഷ വശമുണ്ടെന്നും പോലീസ് തിരിച്ചറിഞ്ഞു. സൈബര്‍ പോലീസിന്റെ അന്വേഷണത്തില്‍ ഇയാളുടെ ലൊക്കേഷന്‍ കണ്ടു പിടിക്കുകയും തൃശൂരിനടുത്ത്  നിന്ന് പിടികൂടുകയും ചെയ്‌തെന്നാണ് വിവരം. എന്നാല്‍ പോലീസ് ഇത് ഉറപ്പിച്ച് പറയുന്നില്ല.

 

Latest News