സംശയം വേണ്ട, സജി ചെറിയാന് നിയമ തടസ്സങ്ങളില്ലെന്ന് എം.വി.ഗോവിന്ദന്‍

കണ്ണൂര്‍- മന്ത്രിസഭയിലേക്കുള്ള സജി ചെറിയാന്റെ മടങ്ങി വരവിന് നിയമ തടസ്സങ്ങള്‍ ഇല്ലെന്ന്  സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സജി ചെറിയാനെ തിരിച്ച് മന്ത്രിസഭയിലേക്ക് എടുക്കണമെന്ന തീരുമാനം സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ചര്‍ച്ച ചെയ്താണ് കൈക്കൊണ്ടതെന്ന് എം.വി.ഗോവിന്ദന്‍ പറഞ്ഞു.
നീതികരിക്കാനാവുന്ന നടപടിയല്ലെന്ന രമേശ് ചെന്നിത്തലയുടെ പ്രതികരണത്തോട് അവര്‍ നീതികരിച്ചാല്‍ അതിന്റെ കാര്യം പോയില്ലേയെന്നായിരുന്നു എം.വി ഗോവിന്ദന്റെ പ്രതികരണം. അതൊക്കെ നെഗറ്റീവ് ചിന്തയാണ്. ഇക്കാര്യത്തില്‍ രമേശ് ചെന്നിത്തലക്കോ പ്രതിപക്ഷ നേതാക്കള്‍ക്കോ മറ്റേതെങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ക്കോ യാതൊരു സംശയവും ഉണ്ടാവേണ്ട കാര്യമില്ല. സജി ചെറിയാന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാമെന്നും എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ കൂട്ടിചേര്‍ത്തു

 

Latest News