സൗദിയില്‍ വെടിവെക്കുന്ന ദൃശ്യം സോഷ്യല്‍ മീഡിയയില്‍; പ്രതികള്‍ അറസ്റ്റില്‍

നജ്‌റാന്‍ - നജ്‌റാന്‍ പ്രവിശ്യയില്‍ പെട്ട ശറൂറയില്‍ വെടിവെപ്പ് നടത്തിയ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ശറൂറയില്‍ ജനവാസ കേന്ദ്രത്തിലൂടെ സഞ്ചരിക്കുന്നതിനിടെ കാറിനകത്തു വെച്ച് സംഘത്തില്‍ ഒരാള്‍ ആകാശത്തേക്ക് നിറയൊഴിക്കുകയും രണ്ടാമന്‍ ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിടുകയുമായിരുന്നു. വീഡിയോ ക്ലിപ്പിംഗ് ശ്രദ്ധയില്‍ പെട്ട് അന്വേഷണം നടത്തിയാണ് ഇരുവരെയും തിരിച്ചറിഞ്ഞത്. ചോദ്യം ചെയ്യല്‍ അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികള്‍ക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി നജ്‌റാന്‍ പോലീസ് പറഞ്ഞു.

 

Latest News