ദേഹാസ്വാസ്ഥ്യം;നിയന്ത്രണം വിട്ട ഓട്ടോറിക്ഷ പാറയില്‍ ഇടിച്ച് മറിഞ്ഞ് ഡ്രൈവർ മരിച്ചു

കൊല്ലം- കുണ്ടറയില്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് െ്രെഡവറുടെ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ പാറയില്‍ ഇടിച്ച് മറിഞ്ഞ് െ്രെഡവര്‍ മരിച്ചു. പേരയം കരിക്കുഴി എഫ്രായില്‍ ഹെന്‍ട്രിയുടെ മകന്‍ ജിനു ജോസ് (ജീമോന്‍-38 ) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭാര്യ നിര്‍മല നിസാര പരിക്കുകളോടെ കുണ്ടറ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.  രാവിലെ 10.45ഓടെ പേരയം ഷേത്രത്തിന് സമീപമായിരുന്നു അപകടം.
സംഭവം കണ്ട് ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ തന്നെ ജീമോനെയും നിര്‍മലയേയും കുണ്ടറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീമോന്റെ ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ഇന്ന് രാവിലെ 10ന് കരിക്കുഴി കര്‍മല്‍ ഗിരി ദേവാലയ സെമിത്തേരിയില്‍. മാതാവ് : ഏയ്ഞ്ചല്‍, ഭാര്യ : നിര്‍മല ഷിന്റു, മക്കള്‍ : ഇവാന്‍, ഇജോ.

 

Latest News